ചന്ദ്രലേഖ കാണുമ്പോഴെല്ലാം അപ്പുക്കുട്ടൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചോർക്കാറുണ്ട്.. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിൽക്കുമ്പോഴും പ്രശനങ്ങളിൽ നിന്നും പ്രശനങ്ങളിലേക്ക് കൂപ്പുകുത്തുമ്പോഴും ജീവിത വിജയത്തിനായി പോരാടിയവനാണ് സത്യത്തിൽ അപ്പുകുട്ടൻ.

എന്താണ് അപ്പുക്കുട്ടന്റെ ആ കഥ
അപ്പുക്കുട്ടന്റെ അച്ഛൻ ജോലി ചെയ്യുന്ന ബാങ്കിന്റെ കൗണ്ടറിൽ നിന്നും ആരോ കണക്കു തെറ്റിച്ചു നാല് ലക്ഷം മുക്കി.. വീട് വിറ്റു കേസ് കൂട്ടങ്ങളും ഒഴിവാക്കുവാൻ ആണ് അപ്പുക്കുട്ടന്റെ ശ്രമം. അച്ഛന്റെ പെൻഷൻ വരെ തടഞ്ഞു വെച്ചിരിക്കുകയാണ്.

ഇളയ പെങ്ങൾ അവസാന വർഷം മെഡിസിന് പഠിക്കുന്നു. അവളുടെ ഫീസും അച്ഛന്റെ കേസും കൊടുത്തു നടത്തിയും വഴിയാധാരമായി നിൽക്കുന്ന അവസ്ഥ. ഒടുക്കം വീട് വിൽക്കാം എന്ന തീരുമാനത്തിൽ എത്തുന്നു അങ്ങനെ വീട് വിൽക്കുവാൻ ആയി പെങ്ങളുടെ ഒപ്പിന് വേണ്ടി മുംബൈയിൽ ചെന്നപ്പോൾ അളിയൻ ഒപ്പിടാൻ സമ്മതിക്കാതെ വരുന്നു.. ഒപ്പില്ലാതെ അയാൾ നാട്ടിൽ ചെന്നാൽ കടക്കാർ എല്ലാം കൂടെ എടുത്ത് അപ്പുക്കുട്ടനെ ഇടിക്കുമെന്നുറപ്പാണ്. അങ്ങനെ അവിടെ തന്നെ കൂടുന്നു. ശേഷം പഴയ സുഹൃത്തായ നുറുദിനെ കാണുന്നു. അവനൊപ്പം അവൻ ജോലി ചെയ്യുന്ന ജ്യൂസ് കടയുടെ പിന്നിലെ ഒരു ബെഞ്ചിൽ തൽക്കാലത്തേക്ക് നൂറിനൊപ്പം കൂടുന്നു. പക്ഷെ ജീവിക്കണമെങ്കിൽ പൈസ വേണം അതിനു ജോലി വേണം പക്ഷെ എവിടെ പോയി ജോലി തേടണം എന്നു അറിയാതെ നിൽക്കുമ്പോഴാണ് കയ്യിൽ വന്നു വീണ പത്ര തുണ്ടിൽ നിന്നും ഒരു പെയിന്റ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവിന്റെ ഒഴിവു കണ്ടു പോകുന്നത്.മൂവായിരം രൂപ ശമ്പളം, ടൈ കെട്ടണം ബെൽറ്റും ഷൂവും വേണം എല്ലാം ശെരി ആക്കി.എന്നാൽ ജോലിക്ക് മോട്ടോർ സൈക്കിൾ നിർബന്ധം ആണ് വാടകക്ക് ഒരെണ്ണം എടുത്ത് ജോലി ശെരി ആക്കി.നൂറിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവന്റെ പെണ്ണ് മൈമുന വാപ്പ അറിയാതെ കയ്യിലെ വള ഊരി കൊടുക്കുന്നു. അപ്പുക്കുട്ടന് ബൈക്ക് വാങ്ങാൻ ആയിട്ടു. മാർവാഡിയുടെ കയ്യിൽ നിന്നും ബൈക്ക് വാങ്ങാൻ ഉള്ള പൈസ ഒപ്പിക്കുന്നു അറുനൂറ് രൂപ അടവിൽ. ചെറിയൊരു ആശ്വാസം എന്ന നിലക്ക് ഒരു മുറിയും പണിയുമായി.. പക്ഷെ അയാളുടെ ജീവിതം കൂടുതൽ വഷളാകുക ആയിരുന്നു. ആഹാരവും വാടകയും പെട്രോളും കഴിയുമ്പോൾ ശമ്പളം തീരുന്നു. മൂന്ന് മാസമായി ബൈക്കിന്റെ കുടിശിക അടച്ചിട്ടില്ല.. പൈസ കിട്ടാതെ വന്നപ്പോൾ മാർവാഡിയുടെ ഗുണ്ടകൾ അത് പിടിച്ചു വാങ്ങാൻ തപ്പി നടന്നു തുടങ്ങി അപ്പുക്കുട്ടനെ.. മൈമുനയുടെ പണയം വെച്ച വളയുടെ പലിശ ഉള്ളതുകൊണ്ട് നൂറിന്റെ മുഖത്ത് നോക്കുവാൻ പറ്റാത്ത അവസ്ഥ.

എന്തൊരു അവസ്ഥയാണല്ലെ.. പ്രശനങ്ങളിൽ നിന്നും പ്രശനങ്ങളിലേക്ക് തന്നെ..
ഒരു പക്ഷെ പ്രിയദർനല്ലാതെ മറ്റൊരാൾ അപ്പുക്കുട്ടന്റെ കഥ സിനിമ ആക്കിയിരുന്നെങ്കിൽ മലയാളത്തിലെ മറ്റൊരു ഇമോഷണൽ ട്രാജഡി സിനിമ ജനിക്കുമായിരുന്നു..ഇത്രയൊക്കെ ഇമോഷണൽ സിറ്റുവേഷൻസ് അനുഭവിക്കുന്ന നായകന്റെ കഥയാണ് ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമകളിലൊന്നായി മലയാളി കാണുന്നത്






