Cinemapranthan

മലയാളത്തിലുമുണ്ടായിരുന്നു ഒരു ടോം ക്രൂസ്

അഭിനയത്തെയും കഥാപാത്രത്തെയും തന്റെ ശരീരത്തിലേക്ക് ആഴമായി കടത്തിയ രണ്ടു പ്രതിഭകൾ.

ഇന്ത്യയിലും ഹോളിവുഡിലും ആയി രണ്ടു കാലഘട്ടങ്ങളിൽ തിളങ്ങിയതും തിളങ്ങി കൊണ്ടിരിക്കുന്നതുമായ രണ്ടുപേരുകളാണ് ജയനും ടോം ക്രൂസും.

മലയാള സിനിമയുടെ ആദ്യത്തെ സ്റ്റൈൽ ഐക്കൻ ആക്ഷൻ താരമായിരുന്നു ജയൻ. ഡ്യൂപ്പിനെ ഉപയോഗിക്കാതെ ആയിരുന്നു അദ്ദേഹം ഭൂരിഭാഗം ആക്ഷൻ രംഗങ്ങളും ചെയ്തത്. അതാണ് അദ്ദേഹത്തെ വ്യക്തി എന്നതിലുപരി ആക്ഷൻ പ്രതീകമായി മാറ്റിയത്.

1980 റിലീസ് ചെയ്യാനിരുന്ന കോളിളക്കം എന്ന ചിത്രത്തിൽ ഒരു ഹെലികോപ്റ്റർ സ്റ്റണ്ട് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റിയ ഹെലികോപ്റ്ററിൽ നിന്നാണ് ജയൻ വീണത്.

തറയിൽ വീണ ഹെലികോപ്റ്റർ ജയന്റെ ജീവിതത്തെയും മലയാളികളുടെ ഹൃദയത്തെയും തകർത്തു. അദ്ദേഹം ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ അത് അഭിനയമായിരുന്നില്ല പകരം ആത്മാർപിതമായിരുന്നു.

അതിനാൽ തന്നെ അത് അദ്ദേഹത്തിൻറെ അവസാനശ്വാസം വരെ നീണ്ടു.

ടോം ക്രൂസിന്റെ പേരെടുത്താൽ തന്നെ നമ്മുടെ മനസ്സിൽ വരുന്നത് മിഷൻ ഇമ്പോസിബിൾ എന്ന മൂവിയാണ്. ഹെലികോപ്റ്റർ പറത്തൽ മുതൽ കെട്ടിടങ്ങളിൽ നിന്ന് ചാടൽ വരെ എല്ലാം അദ്ദേഹം ഡ്യൂപ്പില്ലാതെ സ്വന്തമായി ചെയ്യാറുണ്ട്.

ഒരാളുടെ ജീവിതം ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അകാലത്തിൽ അവസാനിച്ചു ,മറ്റൊരാൾ ആധുനിക സാങ്കേതികതയും കഠിന പരിശീലനവും ഉപയോഗിച്ച് അതിനെ അതിജീവിക്കുന്നു.ഇവർക്കിടയിൽ കാലത്തിൻറെ വ്യത്യാസമുണ്ട് എങ്കിലും സിനിമയോടുള്ള സമർപ്പണത്തിൽ വ്യത്യാസമില്ലെന്ന് തന്നെ പറയാം.

ജയൻ മലയാളികളുടെ ഹൃദയത്തിൽ മരണമില്ലാതെ ഇന്നും തുടരുന്നു ടോം ക്രൂസും ആ അത്ഭുതം പണിതു കൊണ്ടിരിക്കുന്നു.

ഇരുവരും സിനിമയെ ഒരു കലയായും കടമയായും കണ്ടു. ജീവിതം അതിൽ നിക്ഷേപിച്ചവരാണ്. ജയൻ ഈ ഭൂമിയിൽ നിന്നും പോയെങ്കിലും ആ ധൈര്യത്തിന്റെ കരുത്ത് ഇപ്പോഴും ഓരോ മലയാളിയുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്.ശരിക്കും പറഞ്ഞാൽ ടോം ക്രൂസും ഇതേ പാത തുടരുന്നു.

ഇവരിൽ ഒരാൾ ജീവൻ കൊടുത്തു മറ്റൊരാൾ അതിൽ നിന്ന് ജീവനും കണ്ടെത്തുന്നു. ഇരുവരും ഡ്യൂപ്പില്ലാതെ സ്‌ക്രീൻ കീഴടക്കിയ പോരാളികളാണ് അപൂർവ്വ വീരന്മാർ.

cp-webdesk

null