Cinemapranthan
null

പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതം; സംവിധാനം ചെയ്ത സിനിമ ഒന്ന്

എം ടി ഒരുക്കിയെടുത്ത രൂപത്തെ അഭ്രപാളിയിൽ ഒരു ശിൽപ്പം പോലെ കൊതി വച്ചത് അജയനായിരുന്നു.

null

പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതത്തിനിടയില്‍ ഒരൊറ്റ സിനിമ മാത്രം സംവിധാനം ചെയ്യ്ത പുതുതലമുറക്ക് അധികം പരിചിതമല്ലാത്ത അധികം ചര്‍ച്ചചെയ്യപ്പാടാത്തൊരു മാസ്റ്റര്‍ ഡയറക്ടര്‍ നമുക്കുണ്ട്. പേര് അജയന്‍. മുഴുവന്‍ പേര് തോപ്പില്‍ അജയന്‍.. രചനകള്‍ കൊണ്ട് വിപ്ലവം തീര്‍ത്ത വിഖ്യാത എഴുത്തുക്കാരന്‍ തോപ്പില്‍ ഭാസിയുടെ മകന്‍. അതിലുപരി ‘പെരുന്തച്ചന്‍’ എന്ന ക്ലാസിക് സിനിമയുടെ സംവിധായകന്‍ തോപ്പില്‍ അജയന്‍.

പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍ കോൺസെപ്ടിനെ എടുത്ത് ഭാവന നിറച്ച് ഒരു പുതിയ കഥാപാത്രമാക്കി എം ടി ഒരുക്കിയെടുത്ത രൂപത്തെ അഭ്രപാളിയിൽ ഒരു ശിൽപ്പം പോലെ കൊതി വച്ചത് അജയനായിരുന്നു.

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫിലിം ടെക്നോളജിയില്‍ ഡിപ്ളോമ നേടി സിനിമ മേഖലയിലേക്കിറങ്ങിയ അജയന്‍. സംവിധാന സഹായി ആയി എന്ന നിലയാലാണ് ചുവടുറപ്പിച്ചത്. 1978 ൽ ഭരതന്റെ രതി നിർവേദം എന്ന ചിത്രത്തിലൂടെ ആണ് രംഗപ്രവേശം. തുടർന്ന് അച്ഛന്‍ തോപ്പില്‍ ഭാസി, പദ്മരാജന്‍, വേണുനാഗവള്ളി, കെ ജി ജോർജ്ജ് തുടങ്ങി അന്നത്തെ ഒട്ടുമിക്ക ലെജന്‍ഡ്രി സംവിധായകര്‍കൊപ്പവും അജയന്‍ പ്രവര്‍ത്തിച്ചു. ശേഷം ആണ് 1990 ൽ പെരുന്തച്ചൻ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്.

പെരുന്തച്ചൻ അദ്ദേഹത്തിന് മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാനചലച്ചിത്ര അവാർഡും മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡും നേടികൊടുത്തു.. 1990 ലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള പുരസ്കാരവും പെരുന്തച്ചനായിരുന്നു.
ഒരൊറ്റ സിനിമകൊണ്ട് ഇത്രയേറെ അംഗീകരാങ്ങള്‍ നേടിയെടുത്ത സംവിധായകന്‍ മലയാളത്തില്‍ വളരെ വിരളമായിരിക്കും.

പെരുന്തച്ചനുശേഷം എം ടിയുടെ ‘മാണിക്യക്കല്ല്’ സിനിമയാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാൽ അതിന് സാധിച്ചില്ല. അതുപോലെ തോപ്പിൽ ഭാസിയുടെ”ഒളിവിലെ ഓർമ്മകൾക്ക്” ചലച്ചിത്രാഖ്യാനം നൽകാൻ അദ്ദേഹം ശ്രമംതുടങ്ങിയിരുന്നുവെങ്കിലും അതും പലകാരണങ്ങളാലും യാഥാർത്ഥ്യമാകാതെ പോയി. അതിനാൽ അദ്ദേഹത്തിന്റെ ഒരേ ഒരു ചിത്രമായിത്തീർന്നു “പെരുന്തച്ചൻ”
2018 ഡിസംബർ13 ന് ശ്വാസകോശാർബുദം ബാധിച്ച് അറുപത്തിആറാമത്തെ വയസ്സിൽ തന്റെ സിനിമാസ്വപ്നങ്ങളും ബാക്കിയാക്കി അജയൻ ഈ ലോകത്തോട് വിടപറഞ്ഞു

cp-webdesk

null
null