Cinemapranthan
null

‘വീരസിംഹ റെഡ്ഡി’ വൻ വിജയം; നന്ദമൂരിയുടെ അടുത്ത ചിത്രത്തിലും നായികയായി ഹണി റോസ്

അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമെത്തുന്നത്

null

നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ തെലുങ്ക് ചിത്രം ‘വീരസിംഹ റെഡ്ഡി’ വൻ ഹിറ്റായിരുന്നു ടോളിവുഡിൽ സൃഷ്ടിച്ചത്. ഹണി റോസ് നായികയായി എത്തിയ ചിത്രം തെലുങ്ക് പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഹണി റോസ് – നന്ദമൂരി ബാലകൃഷ്ണ കെമിസ്ട്രി പ്രേക്ഷകർക്കിടയിലും സ്വീകാര്യത ഏറിയിരിക്കെ നടന്റെ അടുത്ത പടത്തിലും ഹണി റോസ് തന്നെ നായികയാവുകയാണ്.

അനിൽ രവിപുടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും നായികാ നായകന്മാരായി വീണ്ടുമെത്തുന്നത്. ഹണി റോസിന്റെ മൂന്നാമത്തെ ചിത്രമാണ് ‘വീരസിംഹ റെഡ്ഡി’. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

‘വീരസിംഹ റെഡ്ഡി’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും തിളങ്ങിയ ഹണി റോസിനെ ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ഹണിയെന്നും തെലുങ്കിൽ ഹണിക്ക് വലിയൊരു ഭാവി ഉണ്ടെന്നും ബാലയ്യ പറഞ്ഞു. ഇരുവരും വിജയാഘോഷ വേളയിൽ ഷാംപെയിൻ കുടിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

cp-webdesk

null
null