Cinemapranthan
null

നടനും നാടക പ്രവർത്തകനായുമായ പി.സി. സോമന്‍ അന്തരിച്ചു

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടി

null

തിരുവനന്തപുരം: മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി. സോമന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടി അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘സ്വയംവരം’ ആയിരുന്നു. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350-ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചു.

കൗരവർ, ധ്രുവം, ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പി.ഒ, അച്ചുവേട്ടന്റെ വീട്, ഇരുപതാം നൂറ്റാണ്ട്, മതിലുകൾ, ചാണക്യൻ, ഇലയും മുള്ളും, വിധേയൻ, അഗ്നിദേവൻ, കഴകം, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനാണ്‌.

cp-webdesk

null
null