Cinemapranthan
null

മലയാള ചിത്രത്തിൽ നായികയായി സണ്ണി ലിയോൺ; സംവിധാനം ശ്രീജിത്ത് വിജയ്

‘ഷീറോ’ എന്ന സൈക്കോളജിക്കൽ ത്രില്ലറിൽ ആണ് സണ്ണി നായികയായി എത്തുന്നത്

null

മലയാള ചിത്രത്തിൽ നായികയായി എത്തുകയാണ് ബോളിവുഡ് നടി സണ്ണി ലിയോൺ. മലയാളം അടക്കം വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ‘ഷീറോ’ എന്ന സൈക്കോളജിക്കൽ ത്രില്ലറിൽ ആണ് സണ്ണി നായികയായി എത്തുന്നത്. കുട്ടനാടൻ മാർപ്പാപ്പയുടെ സംവിധായകൻ ശ്രീജിത്ത് വിജയ് ആണ് ‘ഷീറോ’ സംവിധാനം ചെയ്യുന്നത്.

ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷൻ പോസ്റ്ററും കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. ചടങ്ങില്‍ സണ്ണിയും പങ്കെടുത്തു. ആദ്യമായിട്ടാണ് ഒരു തെന്നിന്ത്യൻ ചിത്രത്തില്‍ സണ്ണി ലിയോൺ നായികയായി എത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ചിത്രത്തിന്റെ ഛായാഗ്രഹണം ഉദയ് സിങ്ങ് മോഹിതാണ്. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പ്രൊഡക്‌ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യൻമാരും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കും.

cp-webdesk

null
null