Cinemapranthan
null

ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായുള്ള വിവാഹം സ്ഥിരീകരിച്ച് നടൻ വിഷ്ണു വിശാൽ

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

null

രാക്ഷസൻ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന് അറിയിച്ച് താരം. വിഷ്ണു നായകനാകുന്ന ‘ആരണ്യ’ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പൊതു പരിപാടിയിലാണ് വിഷ്ണു വിശാൽ ഇക്കാര്യം അറിയിച്ചത്. വിവാഹം ഉടൻ ഉണ്ടാകുമെന്നും തീയതി അറിയിക്കാമെന്നും താരം പറഞ്ഞു.
“എപ്പോഴും എനിക്ക് പിന്തുണ നൽകുന്ന ജ്വാലയ്ക്ക് നന്ദി പറയുന്നു, ഞാൻ ഉടനെ തെലുങ്കിന്റെ മരുമകനാകും. അതിൽ ഞാൻ സന്തോഷവാനാണ്,” വിശാൽ പറഞ്ഞു.

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താൻ ഡേറ്റിങ്ങിലാണെന്നും തീയതി നിശ്ചയിച്ച് വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ അറിയിക്കാമെന്നും ജ്വാല ഗുട്ടയും അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് 37-ാമത് ജന്മദിനം ആഘോഷിച്ച ജ്വാലയ്ക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ട് വിഷ്ണു വിശാൽ വിവാഹനിശ്ചയ വിശേഷം പങ്കുവച്ചിരുന്നു.

ജ്വാലയുടെയും വിഷ്ണുവിന്റേയും രണ്ടാം വിവാഹമാണ് ഇത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദാണ് ജ്വാല ഗുട്ടയുടെ ആദ്യ ഭർത്താവ്. ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രജനി നടരാജ് ആയിരുന്നു വിഷ്ണു വിശാലിന്റെ ആദ്യ ഭാര്യ. ഏഴ് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2018 ലാണ് ഇരുവരും പിരിഞ്ഞത്.

‘ആരണ്യ’ എന്ന ദ്വിഭാഷ ചിത്രത്തിൽ റാണ ദഗുബതിയുടെ ഒപ്പമാണ് വിഷ്ണു വിശാൽ അഭിനയിക്കുന്നത്.

cp-webdesk

null
null