Cinemapranthan
null

മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം ‘ഏജന്റ്’; ട്രെയിലർ കാണാം

‘ഏജന്റ്’ ഈ മാസം 28ന് ആണ് തിയറ്ററുകളിൽ എത്തുന്നത്

null

മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാന വേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രം ‘ഏജന്റ്’ന്റെ ട്രെയിലർ പുറത്തിറങ്ങി. പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഏജന്റ്’ ഈ മാസം 28ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ വൻ മേക്കോവർ ആണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ രചന – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. സാക്ഷി വൈദ്യയാണ്‌ നായികാ വേഷം ചെയ്തിരിക്കുന്നത്.

തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ റോ ചീഫ് കേണൽ മേജർ മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. മേജർ മഹാദേവന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായിയാണ് അഖിൽ അക്കിനേനി എത്തുന്നത്. ഹിപ്പോപ്പ് തമിഴൻ സംഗീതം നൽകുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ്.

എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ‘ഏജന്റ്’ നിർമ്മിച്ചിരിക്കുന്നത്. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.

cp-webdesk

null
null