Cinemapranthan

ആരാധകർക്ക് ബിരിയാണി വിളമ്പി ചിമ്പു; വൈറൽ വിഡിയോ കാണാം

ഫാൻസ്‌ മീറ്റിൽ ആരാധകർക്ക് ബിരിയാണി വിളമ്പി കൊടുക്കുന്ന ചിമ്പുവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകർ ഉള്ള താരമാണ് ‘ചിമ്പു’. നടനായും, സംവിധായകനായും, ഗായകനായുമൊക്കെ കഴിവ് തെളിയിച്ച ചിമ്പുവിന്റെ ചിത്രങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ തന്റെ ഫാൻസ്‌ മീറ്റിൽ ആരാധകർക്ക് ബിരിയാണി വിളമ്പി കൊടുക്കുന്ന ചിമ്പുവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താരത്തിനൊപ്പം ഫോട്ടോ എടുക്കുന്നതിന് മുൻപ് ഭക്ഷണം കൊടുക്കാൻ ആവശ്യപ്പെടുന്ന ചിമ്പുവിനെ വിഡിയോയിൽ കാണാം.

അതെ സമയം ഒബെലി എൻ കൃഷ്ണൻ സംവിധാനം ചെയ്ത ‘പത്ത് തല’ എന്ന ചിത്രമാണ് ചിമ്പുവിന്റേതായി അവസാനം തിയറ്ററിൽ റിലീസിനെത്തിയ ചിത്രം. റിലീസിനെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോൻ, ടിജെ അരുണാസലം, അനു സിതാര എന്നിവര്‍ ആണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

cp-webdesk