Cinemapranthan
null

ഇന്ത്യൻ പ്രേക്ഷകർക്ക് ഒരു ഓർമപെടുത്തലായി പീറ്റർ ബ്രൂക്കിന്റെ ‘മഹാഭാരത’ ടി.വി.സീരീസ്.

null

നമ്മൾ ഇന്ത്യൻ പ്രേക്ഷകരുടെയെല്ലാം മനസ്സിൽ കിടക്കുന്ന ഒരു ആഗ്രഹമാണ് ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ബേസ് ചെയ്ത് ഒരു വൻ ബഡ്ജറ്റിൽ, ഒരു വലിയ സ്റ്റാർ കാസ്റ്റിൽ ഒരു വെബ് സീരിസോ, ഫിലിം സീരിസോ ഉണ്ടാവണമെന്നത്. ‘ഗെയിം ഓഫ് ത്രോൺസ്’ പോലുള്ള വെസ്റ്റേൺ ഫിക്ഷണൽ സീരിസ് കാണുമ്പോൾ ഇന്ത്യൻ പ്രേക്ഷകർ അതിനെ ഇരും കയ്യും നീട്ടീ സ്വീകരിക്കുന്നതിനോടൊപ്പം ചെറിയ നിരാശ പ്രകടിപ്പിക്കുന്നത് പൊതുവെ കാണാറുണ്ട്.

മഹാഭാരതം പോലുള്ള നല്ലൊരു ബേസ് സ്റ്റോറി ഉണ്ടായിട്ടും എന്തുകൊണ്ടാണ് അതിനെ ബേസ് ചെയ്ത് ഒരു ബ്രഹ്മാണ്ഡ സീരിസോ , സിനിമയോ ഇല്ലാത്തത് എന്നതിനെ കുറിച്ച് ഈയടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ ധാരാളം ചർച്ചകൾ വന്നു കാണാറുണ്ട്. എന്നാൽ 34 വർഷങ്ങൾക്കു മുൻപ് 1989ൽ മഹാഭാരതത്തെ ബേസ് ചെയ്തു ‘മഹാഭാരത’ എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിൽ ഒരു പാൻ വേൾഡ് ടി.വി സീരിസ് ഇറങ്ങിയിരുന്നു. ഇംഗ്ലീഷ് സിനിമ- നാടക സംവിധായകനായ പീറ്റർ ബ്രൂക്കാണ് ഈ സീരിസ് സംവിധാനം ചെയ്തതത്. പീറ്റർ ബ്രൂക് തന്നെ സംവിധാനം ചെയ്ത ‘മഹാഭാരത’ എന്ന നാടകത്തിന്റെ സിനിമാവിഷ്ക്കാരമായിരുന്നു ഈ സീരിസ്. 5 മില്യൺ ഡോളർ മുതൽ മുടക്കിലായിരുന്നു ഈ സിരീസ് നിർമ്മിച്ചിരുന്നത്.

യു.കെ, ജപ്പാൻ, ഡെന്മാർക്ക്, ഫ്രാൻസ്, ബെൽജിയം, യു. എസ്.എ, ഇന്ത്യ ,ഓസ്ട്രലിയ,അയർലൻഡ് ,സ്വീഡൻ, നോർവേ, തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള അഭിനേതാക്കളാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇന്ത്യൻ പൗരാണിക രീതിക്കും അതുവരെയുണ്ടായിരുന്ന സ്ഥിരം രാജാപാർട്ട് സ്റ്റൈലിനുമപ്പുറം ഒരു ഇന്റർനാഷണൽ പാറ്റേൺ ഈ സീരിസിൽ പരീക്ഷിച്ചിട്ടുണ്ട്. 6 മണിക്കൂറോളം നീളമുള്ള ഈ ടി. വി. സീരീസ് പിന്നീട് ട്രിം ചെയ്ത് 3 മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയായി അവർ തീയേറ്ററുകളിലൂടേയും ഡിവിഡികളിലൂടെയും പുറത്തിറക്കി.

പീറ്റർ ബ്രൂക്ക്,ജീൻ -ക്ലോഡ് കാരിയർ,മേരി-ഹെർലിൻ എസ്റ്റിയെൻ എന്നിവർ തിരക്കഥയെഴുതിയ ഈ സീരിസിൽ റോബർട്ട് ലാങ്ടൺ ലോയ്ഡ്,ബ്രൂസ് മിയേഴ്സൺ, വിറ്റോറിയോ മെസോജിയോർണോ , ജോർജ് കോറഫേസ് ഹെലൻ പടറോട്ട്, മല്ലിക സാരാഭായ് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. ഇന്ത്യൻ ഡാൻസർ കൂടിയായ മല്ലിക സാരാഭായ് ഇതിൽ ദ്രൗപദിയുടെ വേഷമാണ് അഭിനയിച്ചിരിക്കുന്നത്. ഈ സീരിസ് ഇന്ന് യൂട്യൂബിൽ ലഭ്യമാണ്.

cp-webdesk

null
null