Cinemapranthan
null

‘ഖുശ്ബു എവിടെ’?; ‘വാരിസിലെ’ നീക്കം ചെയ്ത രംഗങ്ങളുടെ കാരണം തിരക്കി പ്രേക്ഷകർ

എന്തിനാണ് ഖുശ്ബുവിന്റെ രംഗങ്ങൾ നീക്കം ചെയ്തതെന്ന വിശദീകരണം ഇത് വരെയും അണിയറപ്രവർത്തകരും നൽകിയിട്ടില്ല

null

വിജയ് നായകനായി എത്തിയ ‘വാരിസ്’ കഴിഞ്ഞ ദിവസമാണ് റിലീസായത്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത സിനിമ ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് നടി ഖുശ്ബുവിന്റെ പേരിലാണ്. ‘വാരിസ്’ൽ നടി ഖുശ്ബുവും അഭിനയിക്കുന്നുണ്ടെന്നാണ് നേരത്തെ പുറത്ത് വന്ന വാർത്ത. എന്നാൽ സിനിമ തിയറ്ററുകളിൽ എത്തിയപ്പോൾ ഖുശ്ബുവിന്റെ ഭാഗം ഉണ്ടായിരുന്നില്ല. എന്ത് കൊണ്ടാണ് ഖുശ്ബുവിന്റെ ഭാഗം കട്ട് ചെയ്തു മാറ്റിയതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

നേരത്തെ ‘വാരിസിന്റെ’ ലൊക്കേഷനിൽ വെച്ച് വിജയിക്കും രശ്‌മിക മന്ദാനക്കുമൊപ്പം ഖുശ്‌ബു സെൽഫി എടുക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ചിത്രം സിനിമയുടെ പ്രൊമോഷന് വേണ്ടിയും ഉപയോഗിച്ചിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച്
ചിത്രത്തിൽ അഭിനയിച്ചതിന് ഖുശ്ബുവിന് നടൻ വിജയ് നേരിട്ട് നന്ദി പറയുകയും ചെയ്തിരുന്നു. പിന്നീട് ഖുശ്‌ബു ഒരു അഭിമുഖത്തിൽ വെച്ച് ‘വാരിസിലെ’ വിജയിയുടെ അഭിനയത്തെപ്പറ്റിയും പറഞ്ഞിരുന്നു. ഇതെല്ലം ഖുശ്ബുവും ചിത്രത്തിൽ ഉണ്ടെന്ന വിശ്വാസത്തിന് ബലം കൂടിയിരുന്നു. എന്നാൽ സിനിമ തിയറ്ററിൽ എത്തുമ്പോൾ ഖുശ്ബുവിന്റെ ഒരു സീൻ പോലും ഉണ്ടായിരുന്നില്ല. രശ്‌മികയുടെ അമ്മ വേഷത്തിലാണ് ഖുശ്ബു എത്തുന്നത് എന്നായിരുന്നു വിവരം. എന്നാൽ എന്തിനാണ് ഖുശ്ബുവിന്റെ രംഗങ്ങൾ നീക്കം ചെയ്തതെന്ന വിശദീകരണം ഇത് വരെയും അണിയറപ്രവർത്തകരും നൽകിയിട്ടില്ല. എന്നാൽ 3 മണിക്കൂറോളം ഉണ്ടായിരുന്ന സിനിമയുടെ അവസാന വട്ട എഡിറ്റിംഗിൽ സിനിമയുടെ സമയം 170 മിനുട്ടോളം ആകിയതിനെ തുടർന്നാണ് ഖുശ്ബുവിന്റെ സീനുകൾ നീക്കം ചെയ്തതെന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതെ സമയം ആദ്യ ദിവസം തന്നെ മികച്ച ഇനീഷ്യൽ നേടിയ ചിത്രം 20 കോടിയോളമാണ് വാരിയതെന്നാണ് റിപ്പോർട്ട്. ഒരു മാസ് ഫാമിലി എന്റർടെയ്നർ ആയ ‘വാരിസിൽ’ വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. രശ്‌മിക മന്ദാന നായികയായി എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്.

cp-webdesk

null
null