Cinemapranthan
null

‘സേക്രഡ്‌ ഗെയിംസ്’ സീരീസ് നിർത്തലാക്കി നെറ്റ്ഫ്ലിക്സ്

‘സേക്രഡ്‌ ഗെയിംസ്’ന് ഒന്നും രണ്ടും സീസണുകൾ ഉണ്ടായിരുന്നു

null

നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്തിരുന്ന സീരീസ് ‘സേക്രഡ്‌ ഗെയിംസ്’ നിർത്തലാക്കിയതായി അനുരാഗ് കശ്യപ്. നെറ്റ്ഫ്ലിക്സ് ആദ്യമായി സ്ട്രീം ചെയ്ത സീരീസായ ‘സേക്രഡ്‌ ഗെയിംസ്’ന് ഒന്നും രണ്ടും സീസണുകൾ ഉണ്ടായിരുന്നു. ആദ്യ സീസൺ സീരീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ രണ്ടാം സീസൺ അത്ര സ്വീകാര്യത നേടിയിരുന്നില്ല. മാത്രവുമല്ല മൂന്നാം സീസൺ എത്തുമോ എന്ന കാര്യത്തിൽ ഉറപ്പും ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ അക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിരിക്കുകയാണ് സംവിധായകനായ അനുരാഗ് കശ്യപ്. ‘ഓള്‍മോസ്റ്റ് ലവ് വിത്ത് ഡിജെ മൊഹബത്തിന്‍റെ’ പ്രമോഷന്‍ പരിപാടിക്കിടെയാണ്, ‘സേക്രഡ്‌ ഗെയിംസ്’ സീരീസ് നെറ്റ്ഫ്ലിക്സ് നിർത്തലാക്കിയ വിവരം അനുരാഗ് കശ്യപ് അറിയിച്ചത്.

സീരീസിന്റെ ആദ്യ സീസണിൽ വിക്രമാദിത്യ മോട്‌വാനി, നീരജ് ഗയ്‌വാൻ എന്നിവർക്കൊപ്പം അനുരാഗ് കശ്യപും സംവിധായകന്റെ റോളിൽ എത്തിയിരുന്നു. ‘മുക്കാബാസ്’ എന്ന ചിത്രത്തിന്റെ ജോലിത്തിരക്കുകളിൽ ആയിരുന്ന അനുരാഗ് കശ്യപിനോട്, സേക്രഡ്‌ ഗെയിംസിന്റെ രണ്ടാം ഭാഗത്തിൽ വരാൻ വിക്രമാദിത്യ മോട്‌വാനി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രണ്ടാം സീസണിൽ അനുരാഗ് എത്തുന്നത്.

അതെ സമയം ‘താണ്ഡവ്’ സീരീസ് വിവാദത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകള്‍ എല്ലാം ഭയപ്പെടുകയാണെന്നും, അവര്‍ക്ക് ഇപ്പോള്‍ വലിയ ധൈര്യം ഇല്ല എന്നും അനുരാഗ് കശ്യപ് പറഞ്ഞു. ‘താണ്ഡവ്’ സീരീസിൽ മതവികാരം വ്രണപ്പെടുത്തുന്ന ചില രംഗങ്ങൾ ഉണ്ടെന്നു ആരോപിച്ച് സീരീസിനെതിരെ പോലീസ് കേസ് വന്നിരുന്നു. തുടർന്ന് സീരീസിന്റെ സ്ട്രീമിങ് ആമസോൺ നിർത്തി വെയ്ക്കുകയായിരുന്നു.

cp-webdesk

null
null