Cinemapranthan
null

വീണ്ടും ‘ഏഴിമല പൂഞ്ചോല’; പുതിയ വേർഷൻ പുറത്തിറക്കി മോഹൻലാൽ

ഫെബ്രുവരി 9 ന് ആണ് ‘സ്ഫടികം’ തിയറ്ററുകളിൽ എത്തുന്നത്

null

മലയാളികളുടെ എക്കാലത്തെയും ഇഷ്ട ഹീറോയാണ് ‘ആട് തോമ’ അഥവാ തോമസ് ചാക്കോ. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത് 27 വർഷങ്ങൾക്ക് മുൻപ് റിലീസായ ‘സ്ഫടികം’ റീ മാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഫെബ്രുവരി 9 ന് റിലീസിനെത്തുന്ന ‘സ്ഫടികം’ ചിത്രത്തിലെ ഏറ്റവും ഹിറ്റ് ഗാനമായ ‘ഏഴിമല പൂഞ്ചോലയുടെ’ പുതിയ വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് മോഹൻലാൽ.

കെ എസ് ചിത്രയും മോഹൻലാലും ആലപിക്കുന്ന ഗാനത്തിന്റെ റെക്കോർഡിങ് ഭാഗങ്ങളും റീ മാസ്റ്റർ ചെയ്ത ചിത്രത്തിലെ ഭാഗങ്ങളും ഉൾക്കൊള്ളിച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പി ഭാസ്കരൻ മാസ്റ്റർ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എസ് പി വെങ്കിടേഷാണ്. പഴയ ഗാനം ആലപിച്ചതും മോഹൻലാലും ചിത്രയും ചേർന്ന് തന്നെയാണ്.

വർഷങ്ങൾക്കിപ്പുറം 4K രൂപത്തിൽ വീണ്ടും ‘സ്ഫടികം’ റിലീസിനെത്തുമ്പോൾ ചിത്രത്തിൽ പ്രവർത്തിച്ചിരുന്ന പലരും ഓർമ്മകളിൽ മറഞ്ഞിരിക്കുകയാണ്. ഇവർക്ക് വേണ്ടി അണിയറപ്രവർത്തകർ ഒരു അനുസ്മരണ സന്ധ്യയും ഒരുക്കുകയാണ്. ഫെബ്രുവരി 5 ന് വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിൽ ആണ് ‘ഓർമ്മകളിൽ സ്ഫടികം’ എന്ന പേരിൽ അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചിരിക്കുന്നത്. തിലകൻ, കെ പി എസ് സി ലളിത, നെടുമുടി വേണു, സിൽക്ക് സ്മിത, ഉർവശി, മണിയൻ പിള്ള രാജു എന്നിവർ അഭിനയിച്ച ചിത്രം വീണ്ടും തിയറ്ററുകളിൽ കാണുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകരും.

cp-webdesk

null
null