Cinemapranthan
null

രാജ്‌കുമാർ റാവു ചിത്രം ‘ഭീദ്’; റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രം മാര്‍ച്ച് 24നാണ് തിയറ്ററുകളിൽ എത്തുന്നത്

null

രാജ്കുമാർ റാവു നായകനായി എത്തുന്ന പുതിയ ചിത്രം ‘ഭീദ്’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഭൂമി പെഡ്‍നേകര്‍ നായികയായി എത്തുന്ന ചിത്രം മാര്‍ച്ച് 24നാണ് തിയറ്ററുകളിൽ എത്തുന്നത്. അനുഭവ് സിൻഹ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സൊനാലി ജെയിൻ, സൗമ്യ തിവാരി, അനുഭവ സിൻഹ എന്നിവർ ചേർന്നാണ്. അഷുതോഷ് റാണാ, ദിയ മിർസ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സൗമിക് മുഖർജി ആണ്. മങ്കേഷ് ധാക്കടെയാണ് സംഗീത സംവിധാനം.

അതെ സമയം വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവചരിത്രം സിനിമയാകുകയാണ്. ചിത്രത്തിൽ രാജ്കുമാർ റാവുവാണ് നായകനായി എത്തുന്നത്. ആന്ധ്രയിലെ കൃഷ്‍ണ ജില്ലയില്‍ സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്നും അമേരിക്കയിലെത്തുകയും ലോകം അറിയപ്പടുന്ന വ്യവസായി ആയി മാറുകയും ചെയ്ത അന്ധനായ ചെറുപ്പക്കാരന്റെ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്. അതെ സമയം രാജ്കുമാർ റാവുവിന്റേതായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രമാണ് ‘മോണിക്ക, ഒ മൈ ഡാര്‍ലിംഗ്’.

cp-webdesk

null
null