Cinemapranthan
null

‘താണ്ഡവ്’ വിവാദം; തിരുത്തലുകൾക്ക് തയ്യാറായി നിർമ്മാതാക്കൾ

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവും ആമസോൺ പ്രതിനിധികളും നിർമ്മാതാക്കളും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണു വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്

null

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി ഉയർന്ന ‘താണ്ഡവ്’ വെബ് സീരിസിൽ തിരുത്തലുകൾക്ക് തയ്യാറായി അണിയറ പ്രവർത്തകർ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണകാര്യ‌ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിർമാതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 15 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സീരീസ് വിവാദത്തെ തുടർന്ന് ആമസോണ്‍ പ്രൈമിനോട് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയിരുന്നു. തിങ്കളാഴ്ച്ച ‘താണ്ഡവിന്റെ’ അണിയറപ്രവർത്തകർ ക്ഷമ ചോദിക്കുകയും വിശദീകരണം നൽകിയതിനും ശേഷമാണ് തിരുത്തലുകൾക്ക് തയ്യാറാവുന്നത്.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവും ആമസോൺ പ്രതിനിധികളും നിർമ്മാതാക്കളും തമ്മിൽ രണ്ടു ദിവസം നീണ്ട ചർച്ചകൾക്ക് ശേഷമാണു വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. ഹിന്ദു ദൈവങ്ങളെ മനപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്‌തെന്ന ബി.ജെ.പി നേതാക്കളുടെ പരാതിയെ തുടർന്ന് താണ്ഡവിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെ യു.പി പൊലീസ് നേരത്തെ ക്രിമിനല്‍ കേസ് എടുത്തിരുന്നു.

“നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു. ഒരു വ്യകതിയുടെയോ, ജാതിയുടെയോ, സമൂഹത്തിന്റെയോ മതത്തിന്റെയോ മത വിശ്വാസങ്ങളുടെയോ വികാരങ്ങൾ വൃണപ്പെടുത്താനോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാർട്ടിയെയോ ആഹേളിക്കുവാനോ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. പരമ്പരക്കെതിരെ ഉയർന്ന പരാതികൾ പരിഗണിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.ഈ വിഷയത്തിൽ വാർത്താ വിതരണ മന്ത്രാലയം നൽകിയ ഉപദേശങ്ങൾക്ക് നന്ദിയുണ്ട്”. എന്ന് സംവിധായകൻ അബ്ബാസ് അലി സഫർ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.

സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, കുമുദ് മിശ്ര എന്നിവരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

cp-webdesk

null
null