Cinemapranthan

ജോർജ് കുട്ടിയാവാൻ മോഹൻലാൽ: ‘ദൃശ്യം 2’ചിത്രീകരണം ആരംഭിച്ചു

ദൃശ്യത്തിന് ശേഷം മാത്രമേ മോഹൻലാൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കൂ.

null

ജിത്തു ജോസഫിന്റെ ‘ദൃശ്യം 2 ‘ ചിത്രീകരണം ആരംഭിച്ചു. ആയുര്‍വ്വേദ ചികിത്സ പൂർത്തിയാക്കിയ മോഹൻലാൽ സെപ്റ്റംബർ 26ന് ലൊക്കേഷനിൽ എത്തുമെന്നാണ് റിപ്പോർട്ട്. പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു മോഹൻലാൽ. സെപ്തംബര്‍ 14 നു തുടങ്ങുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഷൂട്ടിംഗ് വൈകിയത്.
ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമയുടെ ചിത്രീകരണം. ദൃശ്യത്തിന് ശേഷം മാത്രമേ മോഹൻലാൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കൂ.

2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. ‘ദൃശ്യം ‘ ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ‘ദൃശ്യം 2 ‘ വരുന്നത്. ആദ്യ ഭാഗത്തിൽ മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് എന്നിവരായിരുന്നു അഭിനേതാക്കൾ. രണ്ടാം ഭാഗത്തിലും നായികാ മീന തന്നെയാണ് നായികാ. ‘ദൃശ്യം 2 ‘ ആദ്യഭാഗം പോലെ ഒരു ത്രില്ലർ ചിത്രമായിരിക്കില്ല എന്നാണ് ജിത്തു ജോസഫ് വ്യക്തമാക്കിയത്. ജോർജ് കുട്ടിയായി വീണ്ടും മോഹൻ ലാൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സെപ്തംബര്‍ 2-ാം തീയതി ഭാര്യ സുചിത്രക്കൊപ്പമാണ് മോഹൻലാൽ ആയുർവേദ ചികിത്സയ്ക്കായി പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിൽ

cp-webdesk

null

Latest Updates