Cinemapranthan

പബ്ജിക്ക് പകരം FAU-G: പുതിയ ഗെയിം പുറത്തുവിട്ട് അക്ഷയ്കുമാര്‍

FAU-G എന്ന് പേരിട്ടിരിക്കുന്ന ഗെയിം പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ മൂവ്‌മെന്റിന് പിന്തുണയാണെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.

ഇൻഡ്യയിൽ ഉടനീളം പ്രചാരത്തിൽ ഉണ്ടായിരുന്ന ഗെയിം ആണ് പബ്ജി. പബ്ജിക്ക് പകരം പുതിയ ഗെയിം പരിചയപ്പെടുത്തുകയാണ് ബൊളിവേഡ് താരം അക്ഷയ് കുമാർ. FAU-G എന്ന് പേരിട്ടിരിക്കുന്ന ഗെയിം പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ മൂവ്‌മെന്റിന് പിന്തുണയാണെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.

ഫിയര്‍ലെസ് ആന്‍ഡ് യുനൈറ്റഡ് – ഗാര്‍ഡ്‌സ് എന്ന പേരിൽ എത്തുന്ന ഗെയിം, ഇന്ത്യന്‍ പട്ടാളക്കാരുടെ ത്യാഗത്തിനെ കുറിച്ച് പഠിക്കാനുള്ള അവസരവും ഉണ്ടാവുമെന്നും അക്ഷയ് പറഞ്ഞു. ഗെയിമിന്റെ വരുമാനത്തിന്റെ ഇരുപത് ശതമാനം ഭാരത് കെ വീര്‍ ട്രസ്റ്റിന് ആയിരിക്കുമെന്നും താരം കൂട്ടി ചേർത്തു. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്ത് വിട്ടത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പറഞ്ഞത്. കടുത്ത പ്രതിഷേധം ആപ്പ് നിരോധനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. നിലവില്‍ പബ്ജി ഗെയിം കളിക്കുന്ന 33 മില്യന്‍ ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

cp-webdesk