Cinemapranthan
null

അവർ തീവ്രവാദികളുടെ പക്ഷത്താണോ?: കങ്കണയ്ക്ക് മനോരോഗം; വിമർശനവുമായി ശിവസേന

“ചില രാഷ്ട്രീയ പാർട്ടികൾ അവരെ പിന്തുണയ്ക്കുന്നുണ്ട്. അവരെ പാക് അധിനിവേശ കാശ്മീരിലേക്ക് പോകാൻ അനുവദിക്കൂ.”- നേതാവ് സഞ്ജയ് റാവത്ത്

null

നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ബോളിവുഡ് താരം കങ്കണ നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. അതേസമയം കങ്കണയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും നേരെ മഹാരാഷ്ട്രയിലെ ശിവസേന സർക്കാർ കണ്ണടയ്ക്കുന്നതായി ബി.ജെ.പി എം.എൽ.എ റാം കദം ആരോപിച്ചിരുന്നു. അതേസമയം കങ്കണാ റണൗട്ടിന്റെ മാനസികനില തകരാറിലാണെന്നും, കങ്കണയെ പാക് അധിനിവേശ കാശ്മീരിലേക്ക് പോകാൻ അനുവദിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.

കങ്കണയ്ക്ക് മാനസികമായ പ്രശ്നമാണ്. കങ്കണ അവർ കഴിക്കുന്ന പാത്രത്തിലേക്ക് തന്നെയാണ് തുപ്പുന്നത്. ചില രാഷ്ട്രീയ പാർട്ടികൾ അവരെ പിന്തുണയ്ക്കുന്നുണ്ട്. അവരെ പാക് അധിനിവേശ കാശ്മീരിലേക്ക് പോകാൻ അനുവദിക്കൂ. രണ്ട് ദിവസം പാക് അധിനിവേശ കാശ്മീർ സന്ദർശിക്കാനായി സർക്കാർ അവർക്കു വേണ്ടി ചെലവ് വഹിക്കണം. സർക്കാരിന് കഴിയില്ലെങ്കിൽ അവരുടെ യാത്രയ്ക്കുള്ള ചെലവ് വഹിക്കാൻ ഞങ്ങൾ തയാറാണ്. പാക് അധിനിവേശ കാശ്മീർ നമ്മുടെ ഭാഗമാണന്നാണല്ലോ നമ്മുടെ കേന്ദ്ര സർക്കാർ പറയുന്നത്. പിന്നെ, കങ്കണ എന്താണീ സംസാരിക്കുന്നത്. നരേന്ദ്ര മോദി പാക് അധിനിവേശ കാശ്മീരിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി. അപ്പോൾ കങ്കണ ഏത് പക്ഷത്താണ്? അവർ തീവ്രവാദികളുടെ പക്ഷത്താണോ ? ശരിക്കും അവരുടെ മാനസിക നില എന്താണ് ? ‘ റാവത്ത് കങ്കണയ്ക്കെതിരെ രൂക്ഷമായി വിമർശിച്ചു.ഒരു ദേശിയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

cp-webdesk

null
null