Cinemapranthan
null

പബ്ജി വേണ്ട “പണ്ഡിറ്റ് ജി” മതി; സന്തോഷ് പണ്ഡിറ്റ്

കണ്ട ചൈനക്കാ൪ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ.

null

പബ്ജി പോലുള്ള ഗെയിമുകൾ കളിച്ചു സമയം കളഞ്ഞവർ തന്റെ സിനിമയും വിഡിയോയും കണ്ട് രസിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്ത് വിട്ടത്.

“ഇന്ത്യാക്കാരുടെ ഡാറ്റകള്‍ ഫൺ ആപ്പിന്റെ മറവില്‍ ചൈന ചോ൪ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല്‍ പബ്ജി അടക്കം 118 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്റെ സിനിമയും, interviews ഉം, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക.” സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

പബ്ജി വേണ്ട “പണ്ഡിറ്റ് ജി” മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു. കണ്ട ചൈനക്കാ൪ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ. (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച് ജീവിക്കും എന്ന൪ത്ഥം)
എല്ലാവ൪ക്കും നന്ദി(പണ്ഡിറ്റിനെ പോലെ ആരും ഇല്ല) സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പറഞ്ഞത്. കടുത്ത പ്രതിഷേധം ആപ്പ് നിരോധനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. നിലവില്‍ പബ്ജി ഗെയിം കളിക്കുന്ന 33 മില്യന്‍ ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

cp-webdesk

null
null