Cinemapranthan
null

‘എന്ത് ഊള പടമാണ് മിസ്റ്റർ ഇത്’: റിലീസിന് മുന്നേ നെഗറ്റീവ് റിവ്യൂ; മറുപടിയുമായി അജു വർഗീസ്

നാളെ റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ സിനിമക്ക് എതിരെ മോശം പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്

null

റിലീസ് ആവും മുന്‍പേ സോഷ്യല്‍ മീഡിയയിലൂടെ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ എഴുതിയ കമന്റ് ചൂണ്ടിക്കാട്ടി അജു വര്‍ഗീസ്. അജു നായകനാവുന്ന പുതിയ ചിത്രം ‘സാജന്‍ ബേക്കറി സിന്‍സ് 1962’ നാളെ റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ സിനിമക്ക് എതിരെ മോശം പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.

ഒരു തിയറ്ററില്‍ ഓപണിംഗ് ചിത്രമായി ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്‍റെ പോസ്റ്റിനു താഴെവന്ന കമന്‍റ് ആണ് സ്ക്രീന്‍ ഷോട്ട് ആയി അജു പങ്കുവച്ചത്.

എന്ത് ഊള പടമാണ് മിസ്റ്റർ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാൻ ഈ പടം കാണാൻ പോയി എന്‍റെ പൈസ പോയി അതുകൊണ്ട് നിങ്ങൾ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം’, എന്നായിരുന്നു ഒരു കമന്‍റ്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് അജു കുറിച്ചത് ഇങ്ങനെ- ‘വളരെ മികച്ച ഒരു ഇത്.. ഇറങ്ങുന്നതിനു മുന്നേ തന്നെ’.

അജു വർഗീസിന്റെ ഈ പോസ്റ്റിന് പ്രതികരണങ്ങളുമായി ഒട്ടേറെ പേരും രംഗത്തെത്തി. നവാഗതനായ അരുണ്‍ ചന്തുവാണ് ‘സാജന്‍ ബേക്കറി’യുടെ സംവിധാനം. സംവിധായകനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

cp-webdesk

null
null