Cinemapranthan
null

‘പാർവ്വതി അടിമുടി രാഷ്ട്രീയമാണ്’; ഹരീഷ് പേരടി

ഫേസ്‍ബുക്കിലാണ് നടൻ ഹരീഷ് പേരടി പാർവതി തിരുവോത്തിനെ പ്രശംസിച്ചു കുറിപ്പ് പങ്ക് വെച്ചത്

null

“ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി, പാർവ്വതി അടിമുടി രാഷ്ട്രീയമാണ്.” ഹരീഷ് പേരടി. ഫേസ്‍ബുക്കിലാണ് നടൻ ഹരീഷ് പേരടി പാർവതി തിരുവോത്തിനെ പ്രശംസിച്ചു കുറിപ്പ് പങ്ക് വെച്ചത്. താനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതിയെന്നും ഹരീഷ് കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ആരാണ് പാർവ്വതി?…ധൈര്യമാണ് പാർവ്വതി…സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി…തിരുത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്…

cp-webdesk

null
null