Cinemapranthan
null

‘മണി ഹെയ്സ്റ്റ്’ അവസാന സീസൺ ഈ വർഷം: റിലീസ് ഓഗസ്റ്റിൽ

ഇതേ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

null

ജനപ്രിയ വെബ് സീരിസ് ‘മണി ഹെയ്സ്റ്റ്’ന്റെ അഞ്ചാം സീസൺ വരുന്നു. ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്‍റെ നാലാം സീസണിന് വലിയ സ്വീകരണമാണ് ലോകമെങ്ങും ലഭിച്ചത്. അതേസമയം അഞ്ചാം സീസണോടെ വെബ് സീരിസ് അവസാനിക്കുമെന്ന് നെറ്റ്ഫ്ലിക്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അവസാന സീസൺ ഓഗസ്റ്റിൽ സ്ട്രീമിങ് ആരംഭിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന റിപോർട്ടുകൾ. ഇതേ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവസാന സീസണിൽ പത്ത് എപ്പിസോഡുകളാണ് ഉള്ളത്. അവസാന സീസന്റെ ചിത്രീകരണത്തിനായി ഒരു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങളാണ് നടത്തിയത് എന്നാണ് ഷോ ക്രിയേറ്ററായ അലക്സ് പിന നേരത്തെ അറിയിച്ചിരുന്നു.

ലാ കാസ ഡീ പാപേല്‍ എന്ന പേരില്‍ സ്പാനീഷ് ഭാഷയില്‍ ഇറങ്ങിയ സീരിസാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മണി ഹെയ്സ്റ്റായി മാറിയത്. പ്രഫസര്‍ എന്ന സമര്‍ദ്ധനായ ആസൂത്രകന്‍റെ നേതൃത്വത്തില്‍ വന്‍ മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെസ്റ്റ്

cp-webdesk

null
null