Cinemapranthan
null

ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കില്ല; ഫിലിം ചേംബർ

ഇതര ഭാഷ ചിത്രങ്ങളും ഇത്തരത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ റിലീസ് ചെയ്യാനാകൂ എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

null

മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബർ.
വിനോദ നികുതി ഒഴിവാക്കാതെയും പ്രദർശന സമയത്തിൽ മാറ്റം വരുത്താതെയും തിയേറ്ററുകൾ തുറക്കാൻ കഴിയില്ലെന്നാണ് നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടന അറിയിച്ചിരിക്കുന്നത്.

50 ശതമാനം ആളുകളെ വെച്ച് രണ്ടോ മൂന്നോ പ്രദർശനങ്ങൾ മാത്രം നടത്തുന്നത് വൻ സാമ്പത്തീക നഷ്ടം വരുത്തിവെയ്ക്കുമെന്നും ഈ സാഹചര്യത്തിൽ പടം തരാൻ നിർമ്മാതാക്കൾക്കും സാധിക്കില്ലന്നും സംഘടന പറയുന്നു. ഇതര ഭാഷ ചിത്രങ്ങളും ഇത്തരത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ റിലീസ് ചെയ്യാനാകൂ എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ്സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. എല്ലാ സിനിമ തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും രാവിലെ 9 മണി മുതല്‍ 9 മണി വരേയെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. 9 മണിയോടെ അവസാന ഷോ തീര്‍ന്നിരിക്കണം. അര്‍ധരാത്രി ഷോ ഉണ്ടായിരിക്കുന്നതല്ല. ഒന്നില്‍ കൂടുതല്‍ സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്സുകളില്‍ സ്‌ക്രീനിംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ സമയത്താകരുതെന്നും നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു

cp-webdesk

null
null