Cinemapranthan
null

ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു: തന്റെ ആദ്യ ഓസ്‌കാർ നേട്ടവുമായി ക്രിസ്റ്റഫർ നോളൻ. മികച്ച നടൻ : കില്യൺ മർഫി, മികച്ച നടി: എമ്മ സ്റ്റോൺ

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമറിന് മികച്ച ചിത്രവും മികച്ച സംവിധായകനും, മികച്ച നടനുമുൾപ്പെടെ ചിത്രം 7 പുരസ്‌ക്കാരങ്ങൾ നേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ : ക്രിസ്റ്റഫർ നോളൻ, മികച്ച നടൻ : കില്യൻ മർഫി, മികച്ച സഹനടന്‍ : റോബർട്ട് ഡൗണി ജൂനിയർ, മികച്ച ഒറിജിനൽ സ്കോർ : ലുഡ്വിഗ് ഗോറാൻസൺ, മികച്ച ഛായഗ്രഹണം ഹൊയ്തെ വാൻ ഹൊയ്തെമ – മികച്ച എഡിറ്റിംഗ്: ജെന്നിഫര്‍‍ ലൈം, എന്നീ അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. ക്രിസ്റ്റഫർ നോളന്റെ കരിയറിലെ ആദ്യ ഓസ്‌കാർ അവാർഡ് നേട്ടമാണിത്.

null

ലോക സിനിമ പ്രേക്ഷകർ വളരെയധികം ആകാംഷയോടെ കാത്തിരുന്ന ഒന്നായിരുന്നു 94 -മത് ഓസ്കാർ അവാർഡ്‌സ് അനൗൺസ്‌മെന്റ് സെറിമണി. ‘ഓപ്പൺ ഹെയ്മർ’ , ‘ബാർബി’, ‘അനാട്ടമി ഓഫ് ഫാൾ’, കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ തുടങ്ങി ഒട്ടനവധി ഗംഭീര ചിത്രങ്ങൾ അണിനിരക്കുന്ന ഒന്നായിരുന്നു ഈ വർഷത്തെ ഓസ്‌കാർ നോമിനേഷൻ ലിസ്റ്റ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ ഒരു പരിധി വരെ അന്വർഥമാക്കി കൊണ്ടാണ് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചത്.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമറിന് മികച്ച ചിത്രവും മികച്ച സംവിധായകനും, മികച്ച നടനുമുൾപ്പെടെ ചിത്രം 7 പുരസ്‌ക്കാരങ്ങൾ നേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ : ക്രിസ്റ്റഫർ നോളൻ, മികച്ച നടൻ : കില്യൻ മർഫി, മികച്ച സഹനടന്‍ : റോബർട്ട് ഡൗണി ജൂനിയർ, മികച്ച ഒറിജിനൽ സ്കോർ : ലുഡ്വിഗ് ഗോറാൻസൺ, മികച്ച ഛായഗ്രഹണം ഹൊയ്തെ വാൻ ഹൊയ്തെമ – മികച്ച എഡിറ്റിംഗ്: ജെന്നിഫര്‍‍ ലൈം, എന്നീ അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. ക്രിസ്റ്റഫർ നോളന്റെ കരിയറിലെ ആദ്യ ഓസ്‌കാർ അവാർഡ് നേട്ടമാണിത്.

അതോടൊപ്പം പുവർ തിങ്‌സിലെ പ്രകടനത്തിന്, എമ്മ സ്റ്റോണിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. ഇതുൾപ്പടെ 4 അവാർഡുകളാണ് യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത പുവർ തിങ്‌സിന് ലഭിച്ചത്. ജെയിംസ് പ്രൈസിനു ലഭിച്ച മികച്ച പ്രൊഡക്ഷൻ ഡിസൈൻ അവാർഡ്, ഹോളി വാഡിങ്ടണ്ണിന് ലഭിച്ച മികച്ച കോസ്റ്റും ഡിസൈനർ അവാർഡ്, നാദിയ സ്റ്റേസിക്ക് മികച്ച മേക്ക് അപ്പ് & ഹെയർ സ്റ്റൈലിസ്റ്റ് അവാർഡ് തുടങ്ങിയവയാണ് പുവർ തിങ്‌സിന് ലഭിച്ച ഓസ്‌കാർ പുരസ്‌ക്കാരങ്ങൾ.

ദ ഹോൾഡോവേഴ്സ്സിലെ പ്രകടനത്തിന് മികച്ച സഹനടിയായി ഡെ വൈൻ ജോയ് റാൻഡോൾഫും, മികച്ച അന്താരാഷ്ട്ര ചിത്രമായി – ദ സോൺ ഓഫ് ഇന്ററസ്റ്റും, മികച്ച തിരക്കഥാകൃത്തായി ‘അനാട്ടമി ഓഫ് എ ഫാളി’ലൂടെ ജസ്റ്റിൻ ട്രൈറ്റിനും, മികച്ച ലൈവ് ആക്ഷൻ ചിത്രമായി – ദ വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗറും, മികച്ച ഡോക്യുമെന്ററിയായി 20 ഡെയ്സ് ഇൻ മരിയുപോളും, മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം – ദി ലാസ്റ്റ് റിപ്പെയർ ഷോപ്പും- മികച്ച ഗാനമായി ബാർബിയിലെ വാട്ട് വാസ് ഐ മെയ്ഡ് ഫോറും തിരഞ്ഞെടുക്കപ്പെട്ടു.

അത് പോലെ ജാപ്പനീസ് ചിത്രം ഗോഡ്‌സില്ല മൈനസ് വണ്ണിന് മികച്ച വി എഫ് എക്സ്സിനുള്ള പുരസ്‌ക്കാരവും അമേരിക്കൻ ഫിക്ഷൻ എന്ന ചിത്രത്തിലൂടെ കോർഡ് ജെഫേഴ്സണിനു മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌ക്കാരവും ,
ജാപ്പാനീസ്‌ ചിത്രം ബോയ് ആൻഡ് ദ ഹെറോണിന് മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌ക്കാരവും, വാർ ഈസ് ഓവറിനു മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌ക്കാരവും ദി സോൺ ഓഫ് ഇന്ററസ്റ്റ് എന്ന ചിത്രത്തിലൂടെ ടാർൺ വില്ലേഴ്‌സിനും ജോണി ബേർണിനും മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്‌ക്കാരവും ലഭിച്ചു.

cp-webdesk

null
null