Cinemapranthan
null

മലയാളത്തിന് അഭിമാനിക്കാം; ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി ‘ചാവേർ’

null

15 മത് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ തിരഞ്ഞെടുത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലിൽ ഒന്നായ ബംഗളുരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ കോമ്പറ്റിഷൻ വിഭാഗത്തിൽ ആണ് ചിത്രത്തെ തിരഞ്ഞെടുത്തത്.

മറാത്തി ചിത്രം ‘ശ്യാംച്ചി അയി’, ശശി കുമാർ നായകനായ തമിഴ് ചിത്രം ‘അയോതി’ എന്നിവയാണ് മികച്ച ഒന്നാമത്തെയും മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടത്.

കുഞ്ഞച്ചക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരുക്കിയ ചാവേർ 2023, ഒക്‌ടോബർ 5 നു ആയിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തിയത്.

രാഷ്ട്രീയക്കാർക്ക് വേണ്ടി കൊല്ലാനും ചാവാനും തുനിഞ്ഞിറങ്ങുന്ന ചാവേറുകളുടെ കഥപറഞ്ഞ ചിത്രം പ്രമേയം കൊണ്ടും മേക്കിങ് ക്വാളിറ്റി കൊണ്ടും മികച്ച നിരൂപണ പ്രശംസ നേടിയിരുന്നു. ജോയ്മാത്യു ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്

cp-webdesk

null
null