Cinemapranthan

ഓർമ്മയിൽ നിന്ന് മായാത്ത ചെറിയ, വലിയനടൻ

നടൻ മമ്മൂട്ടിയുടെയും സംവിധായകൻ കെ.ജി. ജോർജിന്റെയും എല്ലാം കലാജീവിതത്തിലെ നാഴികകല്ലായി മാറിയ ‘മേള’ സിനിമയിലെ (1980) ഹീറോ നടൻ ആരായിരന്നു? ‘മേള രഘു’ എന്ന് പിന്നീടറിയപ്പെട്ട ‘പുത്തൻവെളി ശശിധരൻ’ എന്ന കുറിയ മനുഷ്യൻ – പറഞ്ഞു വരുമ്പോൾ ഈ സിനിമയിൽ രഘുവിന്റെ ഉപനായകനായിരുന്നു മമ്മൂട്ടി…. ടൈറ്റിൽ സ്ക്രീനിൽ ആദ്യം തെളിയുന്ന പേർ രഘുവിന്റേതാണ് മമ്മുട്ടിയുടെ പേര് നാലാമത്.

ഉയരക്കുറവു കൊണ്ട് ശശി ചെന്നുപെട്ടത് സർക്കസ് കമ്പനികളിൽ കലാകാരനായി ആണ്. അവിടെ നിന്നാണ് ‘മേള’യിൽ എത്തിയത്. ശ്രീനിവാസനാണ് സർക്കസ് കൂടാരത്തിൽ നിന്ന് ഈ കലാകാരനെ മേളയിലേക്ക് കൊണ്ടുവന്നത്.ഈ ആദ്യ സിനിമക്ക് ശേഷം നല്ല വേഷങ്ങൾ കിട്ടാൻ സാദ്ധ്യതയില്ലന്ന് കണ്ട് രഘു വീണ്ടും സർക്കസിൽ തന്നെ തിരിച്ചെത്തി…

കുറെ നാളത്തെ ഇടവേളക്ക് ശേഷം, 1987-ൽ മമ്മൂട്ടിയുടെ ഇടപെടൽ കൊണ്ട് കമൽഹാസന്‍റെ കൂടെ സഹതാരവുമായി “അപൂർവ്വസഹോദരങ്ങൾ” എന്ന സിനിമയിൽ കൂടി മടങ്ങിവരവ് നടത്തി. ഒപ്പം വേറെ ചില സിനിമകളിലും ചെറിയ വേഷങ്ങളിലും വന്നു.വീണ്ടും സിനിമാരംഗത്ത് വേഷങ്ങൾ കിട്ടാതായതോടെ, അഭിനയ രംഗത്ത് ഉറച്ചു നില്ക്കാനായി, സിനിമ വിട്ട് നാടകരംഗത്തേക്ക് കടന്നു. കെപിഎസി അടക്കം പല കമ്പനികളുടെയും നാടകങ്ങളിൽ നല്ലചില വേഷങ്ങളും അഭിനയിച്ചു. കെ.പി.എ.സി.യുടെ ‘ഇന്നലകളിലെ ആകാശം’ എന്ന നാടകത്തിലാണ് അഭിനയിച്ചത്.

മേളയ്ക്കും അപൂർവ്വ സഹോദരങ്ങൾക്കും പുറമേ, സഞ്ചാരി, മുഖചിത്രം, കാവടിയാട്ടം, ഇരിക്കൂ എം.ഡി അകത്തുണ്ട്, , വിനയപൂർവ്വം വിദ്യാധരൻ, ഇന്ത്യൻ പ്രണയകഥ, ദൃശ്യം തുടങ്ങിയ സിനിമകൾ മാത്രം; ആകെ രണ്ടു ഡസൻ സിനിമയിൽ താഴെ മാത്രം. പിന്നെ വേലു മാലു സർക്കസ്സ് എന്ന സീരിയലും അഭിനയിച്ചു.രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ദൃശ്യം- രണ്ടിലാണ്.

2021 മേയ് നാലിന് കൊച്ചിയിലെ ആശുപത്രിയിൽ, 60-ാം വയസ്സിൽ, രഘു, അന്തരിച്ചു.രലുവിന്റെ നാലാം ഓർമ്മദിനം ഇക്കഴിഞ്ഞ മേയ് 4-ന് ആയിരുന്നു.

cp-webdesk

null