Cinemapranthan

ജലച്ചായം: ഒരു നോകിയ ഫോണിൽ പിറന്ന സിനിമയുടെ ഓർമ്മ

സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് വലിയ ക്യാമറകൾ, സെറ്റുകൾ, സ്റ്റാർവാല്യൂ, C.G.I എല്ലാം ആണ്. മലയാള സിനിമയുടെ സാങ്കേതിക വളർച്ച തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ്.

എന്നാൽ ഒരു ചിത്രം ഉണ്ടാകാൻ ഇതൊന്നും നിർബന്ധമല്ല എന്ന് കാണിച്ചു തരുന്ന ഒരു ചിത്രമുണ്ട്. 2010 ഇൽ ഇറങ്ങിയ ജലച്ചായം എന്ന ചിത്രം ഷൂട്ട് ചെയ്തത് ഒരു നോക്കിയ n95 ഫോൺ ഉപയോഗിച്ചാലാണ്. ഇന്നത്തെ കാലത്തു ഐഫോൺ ഷൂട്ടിങ്ങ് ഒക്കെ ട്രെൻഡ് ആയിരിക്കുകയാണ്. എന്നാൽ 2010 കാലഘട്ടത്തിൽ സ്മാർട്ഫോൺ പോലുമല്ലാത്ത ഒരു ഫോൺ ഉപയോഗിച്ച് ജലച്ചായ ഷൂട്ട് ചെയ്തത് സംവിധായകൻ സതീഷ് കളത്തിൽ ആണ്.

ആ സമയത്ത് DSLR പോലും സിനിമയ്ക്ക് വേണ്ടിയുള്ള വലിയ ബ്രേക്ത്രൂ ആയിരുന്നില്ല. പക്ഷേ, സതീഷ് കളത്തിൽ വ്യത്യസ്തമായി ചിന്തിച്ചു. വലിയ ബുദ്ധിമ്മുട്ടുകൾ നേരിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഫോണിന്റെ ചാർജ് തീരാറായി ഷൂട്ട് ദൃതി പിടിച്ചു ചെയ്യേണ്ടി വരുകയും ഡയലോഗുകൾ പൊളിഞ്ഞു പിന്നീട് ഡബ് ചെയ്യേണ്ടി വരുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. അതും മര്യാദക്ക് ലൈറ്റ് പോലുമില്ലാതെ, തിരക്ക്, പേടി, ഉൾപ്പടെയുള്ള പരിമിതികളോടുകൂടി.

സിനിമയുടെ റിലീസ് 2010 ഇൽ തൃശ്ശൂരിൽ വെച്ച് ആയിരുന്നു. പക്ഷേ 2024ൽ അപ്രതീക്ഷിതമായാണ് ഇത് അപ്‌ലോഡ് ചെയ്തത്. വിക്കിമീഡിയ എന്ന സൈറ്റിൽ ഇത് ഇപ്പോൾ ഫ്രീ ആയി കാണാൻ സാധിക്കുന്നതാണ്. ഈ സിനിമ ഇന്നാണ് ഉണ്ടാക്കിയിരുന്നതെങ്കിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുകൾക്കിടയിലും പ്രേക്ഷകർക്കിടയിലും ഇതൊരു വലിയ ചർച്ചാവിഷയമായേനെ.

ജലച്ചായം എന്ന ചിത്രം ഒരു വലിയ സ്വപ്നം നേടാൻ ഒരു വലിയ ക്യാമറ വേണ്ട എന്ന് നമ്മളെ ഓർമിപ്പിക്കുന്നു. വലിയ ക്യാമറകളോ പ്രശസ്ത താരങ്ങളോ ഇല്ലെങ്കിലും, കാഴ്ചയുടെ വിശ്വാസം മതിയാകും . സിനിമയുടെ ഹൃദയം എവിടെ ആണെന്നത് ഈ സിനിമ നമ്മുക്ക് കാണിച്ചു തന്നിരിക്കുന്നു.

cp-webdesk

null