Cinemapranthan

അപരിചിതനിലെ വെള്ളാരം കണ്ണുള്ള സുന്ദരി

മമ്മൂട്ടി നായകനായ ‘അപരിചിതൻ’ എന്ന ചിത്രത്തിലെ വെള്ളാരം കണ്ണുള്ള ആ സുന്ദരിയായ ഗ്രാമീണ പെൺകുട്ടിയായി എത്തിയ മാഹി വിജിനെ അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാനാവില്ലല്ലോ.
അത്രേയേറെ ശ്രദ്ധ നേടിയിരുന്നു താരം…’കുയിൽപ്പാട്ടിൽ ഊഞ്ഞാലാടാം…,’ എന്ന പാട്ടുസീനിലും നിറഞ്ഞു നിന്നത് മാഹിയായിരുന്നു.


സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും സീരിയലുകളിൽ സജീവമാണ് മാഹി ഇപ്പോൾ. ഡൽഹിയിൽ ജനിച്ചു വളർന്ന മാഹി വിജ് മോഡലിംഗ് രംഗത്തുനിന്നുമാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഹിന്ദി സിനിമ, സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ മാഹിയുടെ ആദ്യമലയാളചിത്രമായിരുന്നു അപരിചിതൻ.


ടെലിവിഷൻ അവതാരകനും നടനുമായ ജയ്‌ ഭാനുശാലി ആണ് ഭർത്താവ്. നാച്ച് ബാലിയേ എന്ന റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിൽ മാഹിയും ഭർത്താവ് ജയ് ഭാനുശാലിയും വിജയികളായിരുന്നു.കൂടാതെ താരം ലാഗി തുജ്‌സെ ലഗാനിലെ നകുഷയായും ബാലികാ വധുവിലെ നന്ദിനിയായും അവർ അറിയപ്പെടുന്നു. മാഹിയും അവരുടെ ഭർത്താവും ജലക് ദിഖ്‌ല ജാ 4 , ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 7 എന്നിവയിലും മത്സരാർത്ഥിയായിരുന്നു.


17-ാം വയസ്സിൽ മുംബൈയിലേക്ക് താമസം മാറിയ വിജ് മോഡലിങ്ങിൽ തൻ്റെ കരിയർ ആരംഭിക്കുകയായിരുന്നു.. നിരവധി സംഗീത വീഡിയോകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. 2006-ൽ അകേല എന്ന ടിവി പരമ്പരയിലെ നായികയായിരുന്നു അവർ. ശുഭ് കദം എന്ന സഹാറ വൺ ഷോയിലെ പ്രത എന്ന പ്രധാന കഥാപാത്രത്തെ അവർ അവതരിപ്പിച്ച അവതരിപ്പിച്ചിട്ടുണ്ട്.

കളേഴ്‌സ് ടിവിയിലെ ലാഗി തുജ്‌സെ ലഗാൻ എന്ന ടെലിവിഷൻ ഷോയിലെ നായക കഥാപാത്രമായ നകുഷയായുളള അവരുടെ അഭിനയമായിരുന്നു അവരുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതിലെ അഭിനയത്തിന് അവർ 2011-ൽ മികച്ച നടിക്കുള്ള സുവർണ്ണ പുരസ്‌കാരം നേടി. ജലക് ദിഖ്‌ല ജായുടെ സീസൺ 4-ൽ ഒരു മത്സരാർത്ഥിയായി അവർ പങ്കെടുത്തിട്ടുണ്ട്.

cp-webdesk

null