ഗിന്നസ് ബുക്കിൽ കയറാൻ വെറുതെ അത്ര പെട്ടെന്നൊന്നും കഴിയില്ലല്ലോ. ഇതുവരെ ആരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോഴാണല്ലോ ഗിന്നസ് ബുക്കിൽ കയറാൻ ആവുക.ഗിന്നസ് ബുക്കിൽ കയറാൻ വേണ്ടി ഒരു രണ്ടു മൂന്നു പച്ചമുട്ട പൊട്ടിച്ചു കുടിക്കാൻ പറഞ്ഞാൽ നിങ്ങൾ ചെയ്യുമോ? എന്നാൽ ഇവിടെ ഒന്നോ രണ്ടോ പച്ചമുട്ട അല്ല കഴിച്ചത്.

ഒരു മിനിറ്റിനുള്ളിൽ 7 ലിറ്റർ പച്ചമുട്ടയാണ് ഷിക്കോഗായിലെ ഷെഫായ പാട്രിക് ബർട്ടോലിറ്റി അകത്താക്കിയത്. ഇപ്പോൾ ഇദ്ദേഹം ഏറ്റവും കൂടുതൽ പച്ചമുട്ട കുടിച്ച വ്യക്തിയായിട്ടാണ് റെക്കോർഡ് സ്വന്തമാക്കിയത്.
ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ ഇൻസ്റ്റഗ്രാം പേജിലാണ് പാട്രിക് ഗിന്നസ് റെക്കോർഡ് നേടിയ വീഡിയോ ഉള്ളത്. ചിക്കാഗോയിൽ നിന്നുള്ള മൾട്ടിപ്പിൾ സ്പീഡ് ഈറ്റിംഗ് റെക്കോർഡ് ഉടമ കൂടിയാണ് പാട്രിക് .

2004ൽ പ്രശസ്തമായ നാഥൻ ഹോട്ട് ഡോഗ് ഈറ്റിംഗ് മത്സരത്തിൽ ആയിരുന്നു ഇതിനുമുൻപ് ഇദ്ദേഹം ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.






