Cinemapranthan

ത്രില്ലടിപ്പിക്കാൻ ‘കള’; പിറന്നാൾ ദിനത്തിൽ കിടിലൻ ടീസർ പങ്കുവെച്ച് ടൊവിനോ

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’യുടെ ടീസർ പുറത്ത് വിട്ടു

null

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’യുടെ ടീസർ പുറത്ത് വിട്ടു.
ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ലൊക്കേഷൻ സ്റ്റില്ലുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.

ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.

cp-webdesk

null