യൂട്യൂബിൽ ഒട്ടേറെ വെബ് സീരീസുകൾ റിലീസാകുന്ന സമയമാണിത്. അക്കൂട്ടത്തിൽ ഈ വാരം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് ഒരു കൂട്ടം പ്രവാസി മലയാളികൾ ചേർന്ന് ഒരുക്കിയ ‘പിക്കിൾഡ്’ എന്ന വെബ് സീരീസ് ആണ്. റിച്ചാർഡ് ജോസഫ് ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം നർമ്മ സന്ദർഭങ്ങളിലൂടയാണ് മുന്നോട്ട് പോകുന്നത്.
ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന വെബ്സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ആൽവിൻ ജിജു ആണ് എഡിറ്റിങ്ങും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
ആൽവിൻ ജിജു , മേൽക്കെ ബൈജു, ജോവിയസ് ജോസഫ്, സോണി തേക്കുംകാട്ടിൽ എന്നയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഈ വെബ് സീരിസിന് യൂട്യൂബിൽ ലഭിക്കുന്നത്.






