Cinemapranthan
null

‘പവര്‍ സ്റ്റാറി’ന് ലിന്റോ കുര്യന്റെ ഷോ റീല്‍; കിടിലൻ എന്ന് സോഷ്യൽ മീഡിയ: വീഡിയോ വൈറല്‍

ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

null

മമ്മൂട്ടിയുടേയും ലാലേട്ടന്റെയും ഉൾപ്പടെ ഒട്ടേറെ മാഷ്അപ്പ് വീഡിയോയിലൂടെ ശ്രദ്ധേയനായ എഡിറ്റർ ലിന്റോ കുരിയൻ ഒരുക്കിയ മറ്റൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മാസ്സ് ചിത്രമായ പവര്‍ സ്റ്റാറിന്റെ ഷോ റീല്‍ ആണ് ലിന്റോ കുര്യന്‍ ചെയ്തിരിക്കുന്നത്. പവര്‍സ്റ്റാറിലെ പ്രധാന താരങ്ങളുടെ മുന്‍കാല ചിത്രങ്ങളിലെ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഷോ റീല്‍ തയ്യാറാക്കിയിരിക്കുന്നത്.

സൗത്ത് ഇന്ത്യയിലെ കൊക്കൈന്‍ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. നായികയോ പാട്ടുകളോ ഇല്ലാതെ വരുന്ന ആദ്യ ഒമര്‍ ലുലു ചിത്രം എന്ന പ്രത്യേകതയും പവര്‍സ്റ്റാറിന് ഉണ്ട്. ബാബു ആന്റണി നായകന്‍ ആകുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് പര്‍ഹാം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളൾ കൈകാര്യം ചെയ്യുന്നത്. കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഒട്ടേറെ ബ്ലോക്ബ്സ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

cp-webdesk

null
null