പ്രണയമാണ് ആധിയും അവസാനവും. ഫർഹാനും റേച്ചലും തീരുമാനിച്ചത് പോലെ ജാതിയും മതത്തിനും ഒക്കെ അപ്പുറത്ത് പ്രണയം ആണ് നിത്യമായത്. ഒരു ലക്ഷം കാഴ്ചക്കാരുമായി “ഹിതം” സംഗീത ആൽബം യൂട്യൂബിൽ ട്രെൻഡിങ്ങാകുന്നു. സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിയ ‘ഹിതം’ പുതിയ കാലത്തിന്റെ മാറ്റങ്ങൾ അനിവാര്യമാണെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ്. രണ്ടു വ്യക്തികളുടെ ഇഷ്ടത്തിനും വ്യക്തിപരമായ താല്പര്യങ്ങൾക്കും, തീരുമാനത്തിനും ജാതിയും മതവുമൊന്നും ഒരു കാരണവശാലും പ്രാധാന്യമർഹിക്കുന്നില്ല എന്ന് “ഹിതം” പറഞ്ഞു വെയ്ക്കുന്നു.
സിനിമാ താരം ജോൺ കൈപ്പള്ളിലും മോഡലായ ഐറിൻ ജോസുമാണ് ഫർഹാനും റേച്ചലും ആയി എത്തിയിരിക്കുന്നത്. ഗാനരചയിതാവും പോസ്റ്റർ ഡിസൈനറുമായ ലിങ്കു എബ്രഹാം എഴുതിയ വരികള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത് ലിജോ മാത്യുവാണ്. നിരഞ്ജ് സുരേഷും സിത്താര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആനന്ദ് ഏകര്‍ഷിയാണ് ‘ഹിതം’ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് കൃഷ്ണൻ ആര്‍ ഛായാഗ്രഹണവും മനോജ് മോഹനൻ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. മ്യൂസിക് അറേഞ്ചിംഗ് ആൻഡ് പ്രോഗ്രാമിങ് നിര്‍വ്വഹിച്ചിരിക്കുന്നത് പ്രകാശ് അലക്സാണ്.