ഈ ബൂര്‍ശാപ്പാട്ടില്‍ കോരനാണ് വാഴ വെയ്ക്കുന്നത്. വാഴ കുലച്ചപ്പോള്‍ പണ്ടത്തെപ്പോലെ തന്നെ കണ്ടോന്റേതായി കുല. എന്നാല്‍ ഉടന്‍ തന്നെ തമ്പുരാന്റെ നേര്‍ക്ക് ബു ബു ബു ബൂര്‍ശാ എന്ന് വിരല്‍ചൂണ്ടുന്നതാണ് പാട്ട്. ബൂര്‍ഷാസി ശിക്ഷാനിയമങ്ങളുണ്ടാക്കുമെങ്കില്‍ ബൂര്‍ഷാസിയെ ചോദ്യം ചെയ്യുന്ന കല സൃഷ്ടിക്കുകയാണ് ഞങ്ങൾ
ലോക്ക്ഡൗണ്‍ സമയത്തെ ചിത്രീകരണ പരിമിതികള്‍ ഗംഭീര ഗ്രാഫിക്കുകളിലൂടെ മറി കടക്കുന്ന ബൂര്‍ശാ, മലയാളികള്‍ക്ക് ഏറെ പരിചിതമല്ലാത്ത കിടിലന്‍ റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് അരങ്ങു നിറയുന്നത്. സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് സാജിദ് യഹിയ തന്നെ. ഗായിക ശ്രേയ രാഘവും ഒപ്പം പാടുന്നുണ്ട്. സജിദ് യഹിയയും മനു മഞ്ജിതും ചേര്‍ന്ന് രചിച്ച ഗാനത്തിന്റെ റാപ്പ് ഒരുക്കിയിരിക്കുന്ന ക്രിസ്സെയിന്റ് ആന്‍ഡ് മാക്‌സ്.
വിഷ്വലൈസേഷന്‍ അലോഷ്യ പീറ്റര്‍, സംഗീത നിര്‍വഹണം അലോഷ്യ പീറ്റര്‍, മിക്‌സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് പ്രകാശ് അലക്‌സ്, എഡിറ്റര്‍ അമല്‍ മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിശ്വനാഥ് മഹാദേവ്, റെക്കോഡിംഗ് സ്റ്റുഡിയോ സപ്താ റെക്കോഡ്‌സ്.