Cinemapranthan
null

ഓൾഗ പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ ചിത്രം ‘ദി ഡോണർ’: ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി…

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ദി ഡോണർ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മെഡിക്കൽ ത്രില്ലർ ജോണറിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അമൽ സി ബേബിയാണ്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം’ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ‘ദി ഡോണറിന്റെ’ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും സദസ്സിൽ അതിഥിയായി എത്തിയിരുന്നു.

വിനയൻ, സാജിദ് യഹിയ, മിഥുൻ മാനുവൽ, എന്നിവരുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന അമൽ സി ബേബിയുടെ ആദ്യ സംവിധാന സംരഭമാണ്. ‘സ്വാതന്ത്ര്യം അർദ്ധരാത്രി’യുടെ തിരക്കഥാകൃത്തായിരുന്ന ദിലീപ് കുര്യനാണ് ദി ഡോണറിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ഒരു പാൻ ഇന്ത്യൻ സിനിമയായാണ് ഒരുങ്ങുന്നത്. 2024 ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം നാല് ഭാഷകളിലായാണ് പ്രദർശനത്തിനെത്തുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി റിലീസിനു തയ്യാറെടുക്കുന്ന ‘ഡാൻസ് പാർട്ടി’യാണ് ഓൾഗായുടെ ആദ്യചിത്രം. ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിൽ വെച്ച് സംവിധായകനായ ബി.ഉണ്ണികൃഷ്ണനാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. .

cp-webdesk

null
null