Cinemapranthan
null

മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ സാന്നിധ്യത്താൽ തിളങ്ങി ഡാൻസ് പാർട്ടി ഓഡിയോ ലോഞ്ച്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ റാഡിസൺ ബ്ലൂ വെച്ച് നടന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ചിത്രമാണ് ഡാൻസ് പാർട്ടി .

null

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ റാഡിസൺ ബ്ലൂ വെച്ച് നടന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ചിത്രമാണ് ഡാൻസ് പാർട്ടി . പേര് സൂചിപ്പിക്കുന്നതു പോലെ നൃത്തത്തിനും പാട്ടിനും ഏറെ പ്രാധ്യാന്യം കൊടുത്താണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഫൺ ഫാമിലി ഫിലിം എന്ന വിശേഷണത്തിൽ എത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മമ്മൂട്ടിയുടെ മഹനീയ സാന്നിധ്യത്തിൽ വെച്ചാണ് നടന്നത്.

രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ ഒരുക്കിയ ആറ് പാട്ടുകളാണ് സിനിമയിലുള്ളത്. അതിൽ തന്നെ മൂന്ന് പാട്ടുകൾ ഡാൻസിന് പ്രാധ്യാനമുള്ളതാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ കോറിയോഗ്രാഫറായ ഷരീഫ് മാസ്റ്റർ ആണ് സിനിമയുടെ നൃത്തസംവിധാനം നിർവഹിക്കുന്നത് . സംവിധായകൻ ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരാകുന്നു. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, പ്രീതി രാജേന്ദ്രൻ, ജോളി ചിറയത്ത്,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, ജിനി, സുശീൽ, ബിന്ദു, ഫ്രെഡി എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം :ബിനു കുര്യൻ , എഡിറ്റിങ് : വി സാജൻ, ആർട്ട് – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് – കണ്ടന്റ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ എ. എസ്. ദിനേശ്, ഓഡിയോ റൈറ്റ്സ് : മനോരമ മ്യൂസിക്ക്, ഡിസ്ട്രിബ്യുഷൻ: സെൻട്രൽ പിക്ചേഴ്സ്.

cp-webdesk

null
null