Cinemapranthan

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ

സാന്ദ്ര തോമസിന്റെ കുഞ്ഞുങ്ങളെ പറ്റി മോഹൻ ലാൽ പറഞ്ഞ വാക്കുകളാണ്…! സാന്ദ്ര തോമസിന്റെ ഇരട്ടക്കുട്ടികളായ ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും ആണ് ആ കിളികൾ.
മണ്ണിലും ചെളിയിലും നിന്ന് വൃക്ഷത്തൈ നടുന്ന സാന്ദ്രയുടെ മക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സാന്ദ്രക്കും ചാച്ചനും ഒപ്പം മരത്തൈ നട്ടു കൊണ്ട് കിളികൾക്ക് കൂടൊരുക്കുകയാണ് കുഞ്ഞുങ്ങൾ. മഴയിലും ചെളിയിലും കളിച്ചും പാടത്തും പറമ്പിലും ഓടിനടന്നുമുളള സാന്ദ്രയുടെ മക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഏറ്റവുമൊടുവിൽ എത്തിയ ഈ വീഡിയോ പങ്കു വെച്ച് കൊണ്ട് മോഹന്‍ലാൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു..

മോഹൻലാൽ പങ്കുവച്ച പോസ്റ്റ്.

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്…
ദാ ഇവിടെ മരം നടുകയാണ്.

നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും. ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും. ഈ മരമൊരായിരം ജീവികൾക്ക് തണലാകും.

മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ …
Love nature and be
SUPERNATURAL

‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’

ലാലേട്ടന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സാന്ദ്രയുടെ മക്കളുടെ വീഡിയോ പങ്കു വെച്ചും, കമെന്റുകൾ ഇട്ടും രംഗത്തെത്തിയത്. കുഞ്ഞുങ്ങൾ മീനുകൾക്ക് തീറ്റകൊടുക്കുന്നതും ചെടി നടുന്നതും അങ്ങനെ അവരുടെ ഒരോ വിശേഷങ്ങളും സാന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

https://www.facebook.com/ActorMohanlal/videos/334347074271194/?t=65

cp-webdesk