Cinemapranthan
null

അയ്യപ്പനും കോശിയുംമായി പവൻ കല്യാണും വിജയ് സേതുപതിയും

null

ബ്ലോക്ക് ബസ്റ്റർ ചിത്രം ‘അയ്യപ്പനും കോശിയു’ടെ തെലുങ്ക് റീമേക്കിൽ പവൻ കല്യാണും വിജയ് സേതുപതിയും എത്തുന്നു. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് പവൻ കല്യാൺ അവതരിപ്പിക്കുക. കോശി കുര്യനായി വിജയ് സേതുപതി എത്തുമെന്നാണ് വാർത്ത. പവൻ കല്യാണിൻറെ ജന്മദിനമായ സെപ്റ്റംബർ രണ്ടിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സംവിധാനം വെങ്കി അത്ലുരിയാണ്. നിർമാണം ഹാരിക ഹസ്സിൻ.
തെലുങ്കിൽ കൂടാതെ ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും ചിത്രം റീമേക്ക് അവകാശം സ്വന്തമാക്കി. ജെ എ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ ജോൺ എബ്രഹാമാണ് ഹിന്ദിയിൽ ചിത്രം നിർമ്മിക്കുന്നത്. തമിഴിൽ നിർമ്മാതാവ് കതിരേശൻ റീമേക്ക് അവകാശം സ്വന്തമാക്കി.

cp-webdesk

null
null