Cinemapranthan
null

പുരുഷന്മാരുടെ വയസ്സും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത് എന്ത് കൊണ്ട്?; മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോയെ കുറിച്ച് നടി

മമ്മൂട്ടിയുടെ ഈ ഫോട്ടോയെ കുറിച്ച് നടി രേവതി സമ്പത്ത് പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

null

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ സെൽഫി സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. ലോക്ക്ഡൗണിന് ശേഷമുള്ള മമ്മൂട്ടിയുടെ ലുക്ക് അറിയാന്‍ നിരവധി ആരാധകരാണ് കാത്തിരുന്നത്. ആരാധകരെ മാത്രമല്ല മറ്റ് താരങ്ങളെയും ഞെട്ടിപ്പിക്കുകയും അസൂയപ്പെടുത്തുകയും ചെയ്യുന്ന ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം മമ്മൂട്ടിയുടേതായി പുറത്ത് വന്നത്.

അതേസമയം മമ്മൂട്ടിയുടെ ഈ ഫോട്ടോയെ കുറിച്ച് നടി രേവതി സമ്പത്ത് പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത് എന്ത് കൊണ്ടാണെന്ന് ചോദിക്കുകയാണ് നടി രേവതി സമ്പത്ത്.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി.

എനിക്കും, ഇഷ്ടമായി, നല്ല രസമുള്ള പടം.

ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്. എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?
സ്ത്രീകൾക്ക് മാത്രം ആണ് എക്‌സ്പയറേഷൻ ഡേറ്റ് ചാർത്തികൊടുക്കുന്നത്.
ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആൾക്കാർ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം. സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയിൽ തന്നെ എത്ര നടിമാർ ആണ് അവരുടെ നാല്പതുകളിലും അൻപതുകളിലും അമ്മവേഷങ്ങളല്ലാതെ, വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർ എന്നത് അതിനെ ആധാരമാക്കുന്നു.

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാൾട്ട് ആൻ്റ് പെപ്പർ ആവുകയും സ്ത്രീ ആണേൽ തള്ള, അമ്മച്ചീ, അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ. അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചർച്ച ആവുകയും ചെയ്യും.

അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാർ വൈവിധ്യമായ കഥാപാത്രങ്ങൾ ചെയുമ്പോൾ, സിനിമയിലെ സ്ത്രീകൾ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവിൽ ആണ് ഇവിടെ ആഘോഷങ്ങൾ ചുരുങ്ങുന്നത്.
വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്, അല്ലാതെ” ഉയ്യോ ഇക്കയെ പറഞ്ഞെ “”പബ്ലിസിറ്റിയാണ് ” എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല !!



cp-webdesk

null
null