Cinemapranthan

‘സഡക്ക് 2’ ട്രെയിലർ: ലോകത്ത് ഏറ്റവും കൂടുതൽ ഡിസ്‌ലൈക്കുകൾ നേടിയ രണ്ടാമത്തെ വീഡിയോ

11 മില്യൺ ഡിസ്‌ലൈക്കുകളുമായി ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട രണ്ടാമത്തെ വീഡിയോ എന്ന റെക്കോർഡ് ആണ് ‘സടക് 2’ ട്രെയിലർ നേടിയത്. യൂ ട്യൂബിന്‍റെ 2018 ൽ ഇറങ്ങിയ റിവൈന്‍ഡ് വിഡിയോയാണ് 18 മില്യണ്‍ ഡിസ്‍ലൈക്കുകളുമായി ഒന്നാം സ്ഥാനത്ത്.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തോടെ സ്വജനപക്ഷപാതത്തെക്കുറിച്ച് താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ബോളിവുഡിനെതിരെ ശക്തമായ പ്രതിക്ഷേധമായിരുന്നു ആരാധകർക്കിടയിലും ഉണ്ടായത്. സുശാന്ത് മരിച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും കെട്ടടങ്ങാത്ത വിവാദങ്ങളും പ്രതിക്ഷേധങ്ങളുമാണ് ‘സടക് 2’ ന് എതിരെയുള്ള ഡിസ്‌ലൈക്ക് ക്യാമ്പയിന് കാരണം.



മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍, ആലിയ ഭട്ട് എന്നിവര്‍ക്കെതിരെ രൂക്ഷ വിമർശനങ്ങളും ആരോപണങ്ങളുമായി ആരാധകർ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ള മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ‘സടക് 2’ ൽ മക്കളായ ആലിയ ഭട്ട് പൂജ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ കപൂർ എന്നിവരാണ് അഭിനയിക്കുന്നത്. ‘സടക്1’ ൽ പൂജ ഭട്ടും സഞ്ജയ് ദത്തും ആണ് അഭിനയിച്ചിരുന്നത്. മഹേഷ് ഭട്ട് തന്നെയാണ് ആ ചിത്രവും സംവിധാനം ചെയ്തത്.

cp-webdesk