Cinemapranthan

പുതിയ ലുക്കിൽ ‘ഖൊ ഖൊ’ താരമായി രജിഷ വിജയന്‍;ഫസ്റ്റ് ലുക്ക് ശ്രേദ്ധയമാവുന്നു

2017ലെ സംസ്ഥാന ചലച്ചിത്ര മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ ‘ഒറ്റമുറി വെളിച്ചം’ ‘ഡാകിനി’ എന്നി സിനിമകളുടെ സംവിധായകൻ രാഹുൽ റിജി നായരാണ് സംവിധാനം

null

‘ഫൈനല്‍സി’നു ശേഷം മറ്റൊരു സ്പോര്‍ട്‍സ് ഡ്രാമയുമായി രജിഷ വിജയന്‍. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്നാണ് പേരിട്ടിരിക്കുന്നത്. 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് രാഹുല്‍ റിജി നായരാണ് സംവദിഹനം. രജിഷയുടെ പുതിയ ഗെറ്റപ്പിലുള്ള പോസ്റ്ററാണ് പുറത്തു വിട്ടത്. മോഹന്‍ലാല്‍ ആണ് ഫേസ്ബുക്കിലൂടെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പുറത്തുവിട്ടത്.

Here is the first look poster of Kho Kho, Directed by Rahul Riji Nair under the banner of First Print Studios starring Rajisha Vijayan. All the best team.

Posted by Mohanlal on Friday, August 28, 2020

‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിലൂടെ 2017ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള രാഹുലിന്റെ നാലാമത്തെ ചിത്രമാണിത്. കള്ളനോട്ടം, ഡാകിനി എന്നിവയാണ് മറ്റ് ചിത്രങ്ങൾ. നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള രാഹുലിന്റെ തമിഴ് സംഗീതവീഡിയോ ‘മൗനം സൊല്ലും വാർത്തൈകൾ’ ഹിറ്റായിരുന്നു.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ടോബിന്‍ തോമസ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. ഡിസൈന്‍ അധിന്‍ ഒല്ലൂര്‍.കൂടുതൽ കാസ്റ്റിംഗ് പുറത്ത് വിട്ടിട്ടില്ല.അരുണ്‍ പി ആറിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഫൈനല്‍സ് എന്ന ചിത്രത്തില്‍ രജിഷ ഒരു സൈക്ലിസ്റ്റിന്‍റെ വേഷത്തില്‍ എത്തിയിരുന്നു.ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ലൗ’ എന്ന ചിത്രമാണ് ഇനി രജിഷയുടെ പുറത്തിറങ്ങാനുള്ളത്.ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ രജിഷ വിജയന്റെയൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നത്.

cp-webdesk

null

Latest Updates