Cinemapranthan
null

‘ബാംഗ്ലൂര്‍ ഡേയ്‌സിലെ ക്യൂട്ട് കസിനെ’പ്പം പാർവതി; ചിത്രങ്ങൾ വൈറൽ

null

അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ ബാംഗ്ലൂര്‍ ഡേയ്‌സ് മലയാളികള്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു. യുവ താരനിര അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസിലും വന്‍ ഹിറ്റായിരുന്നു.

ചിത്രത്തിൽ ചെറുതെങ്കിലും ആരും മറക്കാത്ത ഒരാളാണ് പാർവതി അവതരിപ്പിച്ച ആർ ജെ സാറ എന്ന കഥാപാത്രത്തിന്റെ ഓസ്ട്രേലിയയിലെ ക്യൂട്ട് കസിൻ. ശിശിരയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. കാലങ്ങൾ​ കൂടി ശിശിരയെ കണ്ട സന്തോഷം പങ്കുവെച്ച് പാർവതി.

അഞ്ജലി മേനോൻ രചനയും സംവിധാനവും ചെയ്ത ബാംഗ്ലൂർ ഡേയ്സ് വലിയ ഹിറ്റായിരുന്നു. ദുൽക്കർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം, ഫഹദ് ഫാസിൽ, പാർവ്വതി, ഇഷ തൽവാർ, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രം നിരൂപകരിൽ നിന്നും ഏറെ പ്രശംസ നേടി. ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി. 200ലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്. ഊ ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള റിമേക്ക് അവകാശം നേടിയത് ദിൽ രാജുവും പിവിപി സിനിമാസും ചേർന്നായിരുന്നു.

cp-webdesk

null
null