Cinemapranthan

ഫഹദ് ഫാസിലിന് ഒപ്പം ‘പാട്ട്’; പുതിയ ചിത്രം പ്രഖ്യാപിച്ച് അൽഫോൻസ് പുത്രൻ

സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധയകനായും അൽഫോൻസ് പുത്രൻ തന്നെയാണ്

null

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട സംവിധയകനായി മാറിയ വ്യക്തിയാണ് അൽഫോൻസ് പുത്രൻ. അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് അൽഫോൻസ് പുത്രൻ. ഫഹദ് ഫാസിൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധയകനായും അൽഫോൻസ് പുത്രൻ തന്നെയാണ് എത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്. സക്കറിയ തോമസും ആൽവിൻ ആന്റണിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല. സംഗീതത്തിന് പ്രാധാന്യം നൽകിയൊരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് അൽഫോൻസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കാളിദാസ് ജയറാമിനെയാണ് ആദ്യം ചിത്രത്തിനായി സമീപിച്ചിരുന്നതെന്നും, പിന്നീട് പല കാരണങ്ങളാലും ചിത്രം മാറ്റിവെച്ചതായും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നിവിൻ പോളി നായകനായ പ്രേമത്തിന്റെ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ചിത്രം വലിയ വിജയമായി മാറിയിരുന്നു.

സംവിധാനത്തിന് പുറമെ അഭിനേതാവായും അൽഫോൻസ് തിളങ്ങിയിരുന്നു. പ്രേമത്തില്‍ റോണി വര്‍ഗീസ് എന്ന കഥാപാത്രമായി സംവിധായകനും അഭിനയിച്ചിരുന്നു. തൊബാമ എന്ന ചിത്രത്തിലൂടെ നിര്‍മാതാവായും തുടക്കം കുറിച്ചു.

cp-webdesk

null

Latest Updates