Cinemapranthan

കാലിക്കറ്റ് സർവകലാശാല സിലബസിൽ ഇടം നേടി ‘മൊളഞ്ഞി’

മഹേഷ് എസ്. മധു സംവിധാനം ചെയ്ത് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ‘മൊളഞ്ഞി’ എന്ന ഷോർട് ഫിലിം കാലിക്കറ്റ് സർവകലാശാലയുടെ സിലബസിൽ പാഠ്യവിഷയമായി ഉൾപ്പെടുത്തി.

മഹേഷ് എസ്. മധു സംവിധാനം ചെയ്ത ‘മൊളഞ്ഞി’ എന്ന ശ്രദ്ധേയമായ ഷോർട് ഫിലിം കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ഒരു അടിയന്തര സാഹചര്യത്തിൽ തറവാട്ടു വീട്ടിൽ ഒത്തുചേരുന്ന നാല് സഹോദരിമാരുടെ വൈകാരികമായ ബന്ധങ്ങളും അവർക്കിടയിലെ സ്നേഹവും കലഹങ്ങളുമാണ് വെറും 15 മിനിറ്റിൽ ഈ ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ഫാർമേഴ്‌സ് ഷെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച ഈ ചിത്രം, വിദ്യാഭ്യാസ മേഖലയിൽ ഒരു ഹ്രസ്വചിത്രത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

33-ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ടെലിഫിലിം, മികച്ച തിരക്കഥ, മികച്ച നിർമ്മാണം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘മൊളഞ്ഞി’ ഇതിനോടകം തന്നെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. മഹേഷ് എസ്. മധു, വിജയ് ഗോവിന്ദനാത്, ആംബ്രോസ് കൂലിയാത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് മഹേഷ് എസ്. മധുവും ഷർമ്മിൽ ശിവരാമനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മൃദുൽ എസ്. ഛായാഗ്രഹണവും വൈശാഖ് സോമനാഥ് സംഗീതവും നിർവ്വഹിച്ച ഈ ചിത്രം ‘സിനിമാപ്രാന്തൻ’ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

cp-webdesk

null