Cinemapranthan

ആകാംഷ നിറച്ച് ‘മാരിചൻ’ ഫസ്റ്റ് ലുക്ക്: സിജു വിൽ‌സൺ നായകനാകുന്ന ക്രൈം ത്രില്ലർ

രഞ്ജി പണിക്കർ, അശ്വിൻ കുമാർ, ലെന, സാബുമോൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

null

ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സിജു വിൽ‌സൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടൂ. നവാഗതനായ നിഖിൽ ഉണ്ണിയാണ് ചിത്രത്തിന്റെ സംവിധാനം. ക്രൈം ത്രില്ലർ ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകാൻ തന്നെയാണ്.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സെപ്റ്റംബർ 18ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ സിജു വിൽസനൊപ്പം രഞ്ജി പണിക്കർ, അശ്വിൻ കുമാർ, ലെന, സാബുമോൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം രൂപേഷ് ഷാജി, എഡിറ്റിങ്ങ് കിരൺദാസ്, പശ്ചാത്തല സംഗീതം ജിഷ്ണു തിലക്, അജിത്ത് പ്രകാശ് എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വല്ലാർപാടം ഫിലിമ്സിന്റെ ബാനറിൽ മാത്യു തോമസ് , അനിരുദ്ധ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

cp-webdesk

null