Cinemapranthan

കങ്കണക്ക് പിന്തുണ,ചങ്കൂറ്റത്തിനു മുന്നില്‍ നമിക്കുന്നു; നടന്‍ കൃഷ്ണ കുമാര്‍

null

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലുള്ള ഓഫിസ് കെട്ടിടം പൊളിച്ചു നീക്കിയ സംഭവത്തില്‍ കങ്കണയ്ക്ക് പിന്തുണയുമായി നടന്‍ കൃഷ്ണ കുമാര്‍.ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് കങ്കണക്ക് പിന്തുണ കൃഷ്ണ കുമാർ അറിയിച്ചത്.ഓഫിസ് പൊളിക്കാന്‍ ഉത്തരവിട്ട ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിയെ പരിഹസിക്കുന്നുമുണ്ട് നടന്‍.കങ്കണയുടെ മുബൈയിലെ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മഹാരാഷ്ട്ര സർക്കാർ പൊളിച്ചു നീക്കിയത്.

കങ്കണയ്‌ക്കെതിരേ ചെയ്ത പ്രവര്‍ത്തിയിലൂടെ ശിവസേന സര്‍ക്കാര്‍ സ്വയം നാശത്തിന്റെ വിത്ത് പാകിയിരിക്കുകയാണെന്നുംകൃഷ്ണ കുമാര്‍ പറയുന്നു.സഹോദരിയുടെ ചങ്കുറ്റത്തിന് പിന്നില്‍ നമ്മിക്കുന്നുവെന്നാണ് കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൃഷ്ണ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

കങ്കണ റണൗട്ട്…ശത്രുക്കളുടെ സഹായത്താല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം. കെട്ടിടങ്ങള്‍ ഇടിച്ചു പക്ഷെ ഇമേജ് വളര്‍ത്തി കൊടുത്തു വാനോളം.. 24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാന്‍ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവര്‍ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു കാത്തിരുന്നു കാണാം… കങ്കണയോടൊപ്പം

കഴിഞ്ഞ ദിവസം കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ കുമാറും കങ്കണയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചു നീക്കുന്നിടത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നൊരു മാധ്യമ പ്രവര്‍ത്തകന്റെ ചിത്രം പങ്കുവച്ചുകൊണ്ട്, ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ എന്നായിരുന്നു അഹാനയുടെ വിമര്‍ശനം.

Kangana Ranaut… ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ്…

Posted by Krishna Kumar on Thursday, September 10, 2020

കെട്ടിടം പൊളിച്ച് മാറ്റാനുള്ള നടപടിക്കെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടപടി കോടതി സ്‌റ്റേ ചെയ്തു. തല്‍ക്കാലം കെട്ടിടം പൊളിച്ച് മാറ്റുന്നത് നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരിട്ടത്. മഹാരാഷ്ട്ര സര്‍ക്കാരുമായി വാക്‌പോര് തുടരുന്നതിനിടെ കഴിഞ്ഞ ദിവസം കങ്കണ മുംബൈയില്‍ എത്തിയിരുന്നു. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് നടക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

cp-webdesk

null

Latest Updates