കോളേജിലെ വേനൽ അവധിക്കാലത്ത് ഓസ്ട്രേലിയയിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോൾ, ആ ദിവസങ്ങൾ ചെലവഴിക്കാൻ എന്തെങ്കിലും ഒന്ന് എന്ന് മാത്രമായിരുന്നു ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ പൃഥ്വിയുടെ മനസിൽ ഉണ്ടായിരുന്നത്. എന്നാൽ അവധി കഴിഞ്ഞ് ആ പയ്യന് തിരിച്ച് കോളേജിലേക്ക് പോകേണ്ടി വന്നില്ല. പിന്നീട് മലയാള സിനിമയിലെ യങ് സൂപ്പർ സ്റ്റാർ പദവിയിലേക്കാണ് പൃഥ്വിരാജ് സുകുമാരൻ വളർന്നത്. ഇപ്പോൾ ഈ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം.
![](https://cinemapranthan.com/wp-content/uploads/2020/09/nandhnam-loctaion.jpg)
നന്ദനം എന്ന വിജയചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം നന്ദനം ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വിരാജ് ഇപ്പോൾ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.
“നന്ദനം പൂജയുടെ ദിവസം എടുത്ത ഫോട്ടോയാണിത്. വരും വർഷങ്ങളിൽ ജീവിതം എന്താണ് കരുതി വച്ചിട്ടുള്ളത് എന്നതിനെ കുറിച്ച് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ആകെ അറിയാവുന്നത്, കോളേജിലേക്ക് മടങ്ങുന്നതിനുമുമ്പ് വേനൽക്കാല അവധിക്കാലത്ത് സമയം ഫലപ്രദമായി ഉപയോഗിക്കാൻ എന്തോ എന്ന് ലഭിച്ചു എന്ന് മാത്രമായിരുന്നു. പക്ഷെ പിന്നീട് ഒരിക്കലും കോളേജിൽ പോയിട്ടില്ല.. അത് മുഴുവനായി എന്നെ കീഴടക്കി. നന്നായി.. ഞാൻ ഇപ്പോൾ ഉള്ളതെല്ലാം ഉൾക്കൊള്ളുന്നു. ചില സമയങ്ങളിൽ.. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്.. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാർഗമുണ്ട്!” പൃഥ്വിരാജ് കുറിച്ചു.