Cinemapranthan
null

‘ദൃശ്യം 2’ ഒരു കുടുംബ ചിത്രമായിരിക്കും: ജിത്തു ജോസഫ്

null

‘ദൃശ്യം’ ആദ്യ ഭാഗത്തിലെ ക്രൈം എലമെന്റ് രണ്ടാം ഭാഗത്തിൽ ഉണ്ടാവില്ലെന്ന് സംവിധായകൻ ജിത്തു ജോസഫ്. ജോർജുകുട്ടിയുടെ കുടുംബം ഇപ്പോൾ എന്ത് ചെയ്യുന്നു എന്നതാണ് രണ്ടാം ഭാ​ഗം പറയുന്ന വിഷയം. ആവേശം ജനിപ്പിക്കുന്ന ഘടകങ്ങളേക്കാൾ വികാരങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കുമാണ് കഥയിൽ പ്രാധാന്യമെന്നും സംവിധായകൻ പറയുന്നു. ആദ്യ ഭാഗത്തിലെ പോലെ ഇനിയുമൊരു ക്രൈം സ്റ്റോറിയുമായി വന്നാൽ പ്രേക്ഷകർ ഏറ്റെടുക്കണമെന്നില്ലെന്നും സംവിധായകൻ കൂട്ടി ചേർത്തു.


ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന ‘ദൃശ്യം 2’ കൊവിഡ് വർദ്ധനവിനെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ സെപ്റ്റംബർ 14ന് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കും.

cp-webdesk

null
null