Cinemapranthan
null

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച 10 നടന്മാർ; ഓൺലൈൻ വോട്ടെടുപ്പുമായി യാഹൂ

19% വോട്ടുകളുമായി എന്‍ ടി ആറാണ് മുന്നിൽ. മമ്മൂട്ടിയും മോഹൻലാലും 5% വോട്ടുകൾ മാത്രമാണ് നേടിയിട്ടുള്ളത്

null

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടെടുപ്പുമായി യാഹൂ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി തെരഞ്ഞെടുത്തിരിക്കുന്ന 30 നടന്‍മാരുടെ പട്ടികയില്‍ നിന്നുമാണ് എക്കാലത്തേയും ഏറ്റവും മികച്ച പത്ത് നടന്മാരെ കണ്ടെത്താന്‍ യാഹു സിനിമാ പ്രേമികളെ ക്ഷണിച്ചിരിക്കുന്നത്. 30 പേരുടെ പട്ടികയില്‍ മലയാളത്തിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലും മാത്രമാണ് ഇടം നേടിയിട്ടുള്ളത്.

തമിഴ് നിന്നും കമല്‍ഹാസന്‍, ശിവാജി ഗണേഷന്‍, എംജി രാമചന്ദ്രന്‍, രജനീകാന്ത് കന്നഡയില്‍ നിന്നും ഡോ. രാജ് കുമാര്‍, തെലുങ്കില്‍ നിന്നും എന്‍ടി രാമറാവു എന്നിവരാണ് പട്ടികയിലെ മറ്റ് തെന്നിന്ത്യൻ നടന്‍മാര്‍. ഉത്പാല്‍ ദത്ത്, സൗമിത്ര ചാറ്റര്‍ജി എന്നിവര്‍ ബംഗാളി സിനിമയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയപ്പോള്‍ നിലു ഫുലെയാണ് മറാത്തി സാന്നിധ്യം.

രണ്ടു ലക്ഷത്തിലം വോട്ടുകൾ പോൾ ചെയ്തപ്പോൾ എന്‍ ടി രാമറാവു ആണ്
19 % വോട്ടുകളുമായി മുന്നിൽ നിൽക്കുന്നത്. അമിതാഭ് ബച്ചനും കമല്‍ഹാസനും 6 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ രജനീകാന്തിനും ഷാരൂഖ് ഖാനും 5 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇവര്‍ക്ക് തൊട്ടുപിറകിലായിട്ടാണ് മലയാളത്തിന്റെ മഹാനടന്മാർ മമ്മൂട്ടിയും മോഹൻലാലും. നാലും അഞ്ചും ശതമാനം വോട്ടുകൾ മാത്രമാണ് അവർക്ക് നേടാനായിട്ടുള്ളത്.

ദിലീപ് കുമാര്‍, ആമിര്‍ ഖാന്‍, നസറുദ്ധീന്‍ ഷാ, നാനാ പടേക്കര്‍, എന്നിവര്‍ക്കാണ് 3 ശതമാനം വോട്ട് ലഭിച്ചിരിക്കുന്നത്. അനുപം ഖേര്‍, ഹൃത്തിക് റോഷന്‍, ദേവ് ആനന്ദ്, ഒം പുരി, സഞ്ജീവ് കുമാര്‍, നവാസുദ്ധീന്‍ സിദ്ധിഖി, രാജ് കപൂര്‍, ശിവാജി ഗണേഷന്‍ എന്നിവര്‍ക്ക് രണ്ട് ശതമാനം പേരുടേയും എംജി രാമചന്ദ്രന്‍, പ്രാണ്‍, സൗമിത്ര ചാറ്റര്‍ജി എന്നിവര്‍ക്ക് ഒരു ശതമാനത്തിന്‍റെയും പിന്തുണയാണ് ഇതുവരെ നേടാന്‍ സാധിച്ചത്. സിനിമാ പ്രേമികള്‍ക്ക് ഇപ്പോഴും വോട്ടിങില്‍ പങ്കെടുക്കാന്‍ ഇപ്പോഴും അവസരം ഉണ്ട്.

CAST YOUR VOTES (CLICK HERE)

cp-webdesk

null
null