Cinemapranthan
null

IMDB TOP 100 MOVIES: പട്ടികയിൽ ഒരേ നായകന്റെ 3 ഇന്ത്യൻ സിനിമകൾ മാത്രം

null

സിനിമ നിരൂപകരും പ്രേമികളും ഒരേ പോലെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയുന്ന അന്താരാഷ്ട്ര സിനിമ റേറ്റിംഗ് വെബ്സൈറ്റ് ആണ്
ഐ.എം.ഡി.ബി അഥവാ ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്. ഒട്ടേറെ വിഭാഗങ്ങളിൽ സിനിമകളെയും, നടന്മാരെയും, ടെലിവിഷൻ പരിപാടികളെയും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും റേറ്റിംഗ് ചെയ്യുകയാണ് ഈ വെബ്സൈറ്റ്. ഐഎംഡിബി റേറ്റിംഗ് അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ തന്നെ സിനിമകള്‍ വിലയിരുത്തപ്പെടുന്നു. കൂടാതെ ഐഎംഡിബി റേറ്റിംഗ് അടിസ്ഥാനത്തില്‍ സിനിമ കാണാന്‍ പോകുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇവർ സിനിമയുടെ റേറ്റിംഗും, പട്ടികയും തയ്യാറാക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പട്ടികയാണ് ഐ.എം.ഡി.ബിയുടെ പുറത്ത് വിട്ട മികച്ച 250 ചിത്രങ്ങളുടെ പട്ടിക. എന്നാൽ ഒട്ടേറെ ലോക സിനിമകൾ ഇടം നേടിയ പട്ടികയിൽ ആദ്യ 100ൽ വെറും മൂന്ന് ഇന്ത്യൻ ചിത്രങ്ങൾക്ക് മാത്രമാണ് ഇടം നേടാൻ സാധിച്ചിട്ടുള്ളത്.

മറ്റൊരു വസ്തുത ഈ മൂന്ന് ചിത്രങ്ങളിലെയും പ്രധാന താരം ഒരു നടനാണെന്നുള്ളതാണ്. ബോളിവുഡ് ഖാൻ ത്രയങ്ങളിൽ
പ്രമുഖൻ ആമിർ ഖാന്റെ ചിത്രങ്ങളാണ് ഐ.എം.ഡി.ബിയുടെ മികച്ച നൂറു ചിത്രങ്ങളിൽ ഇടം നേടിയിട്ടുള്ളത്.

പട്ടികയിൽ എഴുപത്തിയൊമ്പതാം സ്ഥാനത്താണ് ഒരു ഇന്ത്യൻ ചിത്രം ഇടം നേടിയിട്ടുള്ളത്. ആമിർ ഖാൻ, മാധവൻ ,ശർമാൻ ജോഷി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘3 ഇഡിയറ്റ്സ്’ ആണ് ഈ പട്ടികയിലുള്ള ആദ്യ ചിത്രം.

രാജ്കുമാർ ഹിറാനിയുടെ സം‌വിധാനത്തിൽ അഭിജാത് ജോഷി തിരക്കഥയെഴുതി വിധു വിനോദ് ചോപ്ര നിർമിച്ച് 2009-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചലച്ചിത്രമാണ് 3 ഇഡിയറ്റ്സ്. ആമിർ ഖാൻ, ആർ. മാധവൻ, ശർമാൻ ജോഷി, കരീന കപൂർ, ഓമി വൈദ്യ, പരീക്ഷിത്ത് സാഹ്നി, ബൊമൻ ഇറാനി എന്നിവരാണീ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചേതൻ ഭഗത് എഴുതിയ ഫൈവ് പോയന്റ് സം വൺ എന്ന നോവലിന്റെ കഥാംശം ഉൾക്കൊണ്ടു നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. 400 കോടിയോളം രൂപ കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും അന്ന് സ്വന്തമാക്കിയിരുന്നു.

പിന്നീട് 2012ൽ ‘നൻപൻ’ എന്ന പേരിൽ ചിത്രത്തിന്റെ തമിഴ് റീമേക്കും എത്തിയിരുന്നു. നടൻ വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് ബോളിവുഡ് പതിപ്പിന്റെ അത്ര വിജയം നേടാൻ സാധിച്ചിരുന്നില്ല.

ആമിർ ഖാന്റെ ചിത്രം തന്നെയാണ് പട്ടികയിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ സിനിമ. എൺപതാം സ്ഥാനത്താണ് ‘താരേ സമീൻ പർ’ എത്തിയിരിക്കുന്നത്.

ആമിർ ഖാൻ സംവിധാന രംഗത്ത് അരങ്ങേറ്റം നടത്തിയ ചിത്രമാണ് ‘താരേ സമീന്‍ പര്‍’. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അമോൽ ഗുപ്തയാണ്‌. 2008-ലെ ഏറ്റവും നല്ല സിനിമക്കുള്ള ഫിലിംഫെയർ പുരസ്കാരം താരെ സമീൻ പർ സ്വന്തമാക്കിയിരുന്നു. കൂടാതെ ഡൽഹി സർക്കാർ ഈ ചിത്രത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അന്താരാഷ്ട്ര നിർമ്മാണ കമ്പനിയായ വാൾട്ട് ഡിസ്‌നി ആദ്യമായി വിതരണാവകാശം സ്വന്തമാക്കിയ ഇന്ത്യൻ ചിത്രം കൂടിയാണിത്.

സ്വന്തമായി നിര്‍മ്മിച്ചു നായകനായി അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രമായതിനാലാകാം അമീര്‍ തെരഞ്ഞെടുത്ത വിഷയം തികച്ചും കുട്ടികളുടെതായിരുന്നു. ബോളീവുഡിലെ വന്‍ കിട ചിത്രങ്ങള്‍ നല്‍കുന്ന വിരസതയ്ക്കിടയില്‍ മൂല്യങ്ങളെ കുറിച്ചുള്ള ചെറുതായ ഓര്‍മ്മപ്പെടുത്തലുകളും തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ സ്വന്തം കുട്ടികളിലേക്കും അവരുടെ സ്വപ്‌നങ്ങളിലെക്കും ഒരു തിരിഞ്ഞു നോക്കാനുള്ള അവസരവും കൂടിയായിരുന്നു ചിത്രം.

2009 ലെ ഓസ്കാർ നോമിനേഷൻ സ്വന്തമാക്കിയ ചിത്രം അവസാന ലിസ്റ്റിൽ ഇടം നേടിയില്ല. ചിത്രത്തിലെ സംഗീതത്തിന്റെ സ്വഭാവമാണ്‌ തള്ളപ്പെടാൻ കാരണമായതെന്ന് വിധികർത്താക്കളിലൊരാളായ കൃഷ്ണ ഷാ പിന്നീട് വ്യക്തമാക്കുകയുണ്ടായി.2008 ലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ഫിലിഫെയർ പുരസ്കാരവും മറ്റു അഞ്ചോളം പുരസ്കാരങ്ങളും ഈ ചിത്രം നേടി.ഏറ്റവും നല്ല സം‌വിധായകനുള്ള പുരസ്കാരം ആമിർഖാൻ നേടുകയുണ്ടായി .കൂടാതെ ഇതിൽ സ്കൂൾ കുട്ടിയായി അഭിനയിച്ച ദർശീൽ സഫാരിക്ക് ഏറ്റവും നല്ല പ്രകടനത്തിനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു. 2007 ലെ ഏറ്റവും മികച്ച കുടുംബ ക്ഷേമ ചിത്രത്തിനുള്ള 55-ആമത് ദേശീയപുരസ്കാരവും ഈ ചിത്രം നേടുകയുണ്ടായി.

ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കിയ ആമിർ ഖാൻ ചിത്രം ധങ്കൽ ആണ് പട്ടികയിലുള്ള മറ്റൊരു ചിത്രം.

നിതേശ് തിവാരിയുടെ സംവിധാനത്തിൽ 2016 ൽ തിയേറ്ററിൽ എത്തിയ ബോളിവുഡ് ചിത്രമാണ് ദംഗൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമെന്ന നേട്ടവും സിനിമ സ്വന്തമാക്കി. ഇന്ത്യയിൽ 4300 കേന്ദ്രങ്ങളിലും, വിദേശരാജ്യങ്ങളിൽ 1000 കേന്ദ്രങ്ങളിലും ആയിരുന്നു റിലീസ്. ആദ്യദിവസം തന്നെ രാജ്യത്തെ തീയറ്ററുകളിൽ നിന്ന് നേടിയത്29.78കോടി കളക്ഷൻ ആയിരുന്നു.

പെണ്‍ഗുസ്തിയുടെ പോര്‍ക്കളത്തില്‍ ചിന്തിയ വിയര്‍പ്പിന്റെ വിലയാണ് ദംഗല്‍. സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് തന്റെ പെണ്‍മക്കള്‍ക്ക് ഗുസ്തിപരിശീലനം നല്‍കി അവരെ കായികരംഗത്തെ അന്തര്‍ദേശീയ വേദികളിലേക്ക് ഉയര്‍ത്തിയ മഹാവീര്‍ സിംഗ് ഫോഗട്ട്എന്ന ഹരിയാനക്കാരനായ ഗുസ്തിക്കാന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്.

1990 ല്‍ ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് എന്ന പേരില്‍ സ്ഥാപിതമായ ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ ആണ് ഐഎംഡിബി. ഈ വെബ്‌സൈറ്റിയില്‍ അക്കൗണ്ട് എടുത്ത് അംഗങ്ങള്‍ ആകുന്ന ഏതു വ്യക്തിക്കും ഒരു ചിത്രത്തെ റേറ്റ് ചെയ്യാം. ഇത്തരത്തില്‍ ലഭിക്കുന്ന റേറ്റിംഗ് ന്റെ വെയ്റ്റഡ് ആവറേജ് ആണ് ഒരു ചിത്രത്തിന്റെ ഐഎംഡിബി റേറ്റിംഗ്. ലോകവ്യാപകമായി ഒട്ടേറെ പ്രേക്ഷകര്‍ സിനിമ കണ്ടു തങ്ങളുടെ റേറ്റിംഗ് ഇവിടെ രേഖപെടുത്തുന്നു.

cp-webdesk

null
null